കാന്‍ബറയില്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പിഎം ഇലവൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ പിഎം ഇലവന്‍ 43.2 ഓവറിൽ 240 റൺസെടുത്തു പുറത്തായി.19 വയസുകാരൻ സാം കൊൻസ്റ്റാസ് സെഞ്ചുറി സ്വന്തമാക്കി. ഹന്നോ ജേക്കബ്സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും തിളങ്ങി. മത്സരത്തിലുടനീളം ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് കാണാനായത്.
Just after the drinks break, Harshit Rana picks up two quick wickets.
— BCCI (@BCCI) December 1, 2024
PM XI are 131/4 pic.twitter.com/jnuHAnDEFU
ഇന്ത്യക്കായി ഹർഷിത് റാണ 6 ഓവറില്‍ 44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് 2 വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Shubman Gill gets to a fine half-century against the PM XI here at the Manuka Oval. pic.twitter.com/meSCctaiM6
— BCCI (@BCCI) December 1, 2024
പിന്നാലെ കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് തകർപ്പൻ ബാറ്റിങ്ങിൽ 45 റൺസെടുത്തപ്പോൾ ജയ്‌സ്വാൾ പുറത്തായി. 44 പന്തിൽ 27 റൺസെടുത്ത ശേഷമാണ് രാഹുൽ പുറത്തായത്. 62 പന്തിൽ 7 ബൗണ്ടറികളോടെ ശുഭ്‌മൻ ഗിൽ 50 റൺസെടുത്തു.
ക്യാപ്റ്റൻ രോഹിത് ശർമ 3 റൺസിന് പുറത്തായി. നിതീഷ് കുമാർ റെഡ്ഡി (32 പന്തിൽ 42), വാഷിംഗ്ടൺ സുന്ദർ (36 പന്തിൽ 42), രവീന്ദ്ര ജഡേജ (31 പന്തിൽ 27), സർഫറാസ് ഖാൻ (4 പന്തിൽ 1) റൺസും നേടി.
#TeamIndia openers, Yashasvi Jaiswal and KL Rahul have stitched a fine 50-run partnership between them in 13.1 overs. pic.twitter.com/TDIIVnu8Js
— BCCI (@BCCI) December 1, 2024
സൂപ്പർ താരം വിരാട് കോലി ബാറ്റിങ്ങിന് ഇറങ്ങിയില്ലായിരുന്നു.ഡിസംബർ 6 മുതല്‍ അഡ്‌ലെയ്‌ഡിലാണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.
Also Read: സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ജോ റൂട്ട്; കിവീസിനെതിരേ ഇംഗ്ലണ്ടിന് ജയം