ETV Bharat / state

'ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യൻ, ചെമ്പടയ്ക്ക് കാവലാള്‍', കാരണഭൂതന് പിന്നാലെ പിണറായിക്ക് വീണ്ടും സ്‌തുതി ഗാനം - NEW SONG PRAISES PINARAYI VIJAYAN

സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിക്ക് സ്‌തുതി പാടുന്ന സംഘഗാനം തയ്യാറാക്കിയത്

KERALA CM PINARAYI VIJAYAN  NEW SONG PRAISES PINARAYI VIJAYAN  പിണറായി വിജയന് സ്തുതി ഗാനം  CPM FAVOUR WORKERS PRAISE PINARAYI
Pinarayi Vijayan (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 15, 2025, 4:36 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്‌ത്തി വീണ്ടും സംഘഗാനം. വ്യാഴാഴ്‌ച നടക്കുന്ന സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിക്ക് സ്‌തുതി പാടുന്ന സംഘഗാനം തയ്യാറാക്കിയത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.

'ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍, ലാല്‍ സലാം... ലാല്‍ സലാം' എന്ന് തുടങ്ങുന്ന സംഘഗാനമാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് ആലപിക്കാൻ ഒരുങ്ങുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാരാണ് ഗാനത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ചത്. ധനകാര്യവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്. വിമലാണ്.

പിണറായി വിജയന് സ്‌തുതി പാടുന്ന സംഘഗാനം (ETV Bharat)

'ഫീനിക്‌സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാണ് പിണറായി

പാടവും പറമ്പും കേരമൊക്കെയും പടക്കളം

ജന്മിവാഴ്‌ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ

തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...

കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ

കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ

ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍

ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍

പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍' എന്നിങ്ങനെയാണ് പുതിയ സംഘഗാനത്തിലെ വരികള്‍.

വിപ്ലവത്തിന്‍ പാതകളില്‍ ദുരിതപൂര്‍ണ ജീവിതം. കുടുംബ ബന്ധമൊന്നിനും തടസ്സമല്ലതോര്‍ക്കണമെന്ന് ഗാനത്തില്‍ പറയുന്നുണ്ട്. മര്‍ദനങ്ങളേറ്റിടുമ്പോഴും തലകുനിച്ചിടാതെകാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടുന്നതും അടിയന്തരാവസ്ഥയില്‍ തച്ചുടച്ച ദേഹവുംശോണവസ്‌ത്ര ധാരിയായ് സഭയിലേക്ക വന്നതും ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി പിണറായി വിജയന്‍ മാതൃകയായി എന്നും ഗാനത്തില്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സുവര്‍ണ ജൂബിലിക്ക് മുമ്പേ പുറത്തായ ഗാനത്തെ കുറിച്ച് വലിയ ചര്‍ച്ച നടക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് വിശേഷിപ്പിച്ച് മെഗാതിരുവാതിര അവതരിപ്പിച്ചിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

"പിണറായിഭരണം കരുത്തുറ്റ ഭരണമായ്
ഭൂലോകമെമ്പാടും കേളികൊട്ടീ
മാലോകരെല്ലാരും വാഴ്ത്തിപ്പാടീ…

ഇന്നീക്കേരളം ഭരിച്ചീടും
പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി
അഭിവാദ്യങ്ങള്‍…

ഇന്നീ പാര്‍ട്ടി ലോകമെങ്ങും
ശോഭിച്ചീടും കാരണഭൂതന്‍
പിണറായി വിജയനെന്ന
സഖാവുതന്നെ... എന്നിങ്ങനെയായിരുന്നു മെഗാ തിരുവാതിരപ്പാട്ടിന്‍റെ വരികള്‍. മെഗാ തിരുവാതിര അവതരിപ്പിച്ചതില്‍ വീഴ്‌ച പറ്റിയെന്ന് പിന്നീട് പാര്‍ട്ടി ജില്ലാ ഘടകം തന്നെ വിലയിരുത്തുകയും ചെയ്‌തിരുന്നു.

'വ്യക്തി ആരാധന പാടില്ലെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നുമാണ്' സിപിഎം ഭരണഘടന. ഇത്തരത്തിലുള്ള സ്‌തുതി ഗാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്‌ക്കും. സിപിഎം നേതാവ് പി ജയരാജനെ പുകഴ്‌ത്തിയുള്ള 'കണ്ണൂരിന്‍റെ ചെന്താരകം' എന്ന് തുടങ്ങുന്ന ഗാനം മുമ്പ് പുറത്തിറങ്ങിയിരുന്നു. പി.ജെ ആര്‍മ്മിയെന്നറിയപ്പെട്ട കണ്ണൂരിലെ പ്രാദേശിക നേതാക്കളായിരുന്നു ഇതിനു പിന്നില്‍, അന്ന് ഇതിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയൻ രംഗത്തെത്തുകയും വ്യക്തി ആരാധന പാടില്ലെന്ന് അണികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്‌തിരുന്നു.

Read Also: കേന്ദ്രം സംസ്ഥാന സർക്കാറുകളെ മാനിക്കാൻ തയാറാകണം; വിമർശനവുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.