നാഗ്‌പൂർ (മഹാരാഷ്‌ട്ര): പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 22-കാരൻ മരിച്ചു. സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടം പറത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കാൽ വഴുതിയ യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. നാഗ്‌പൂർ സ്വദേശി സോഹേൽ ഖാൻ സലീം ഖാൻ ആണ് അപകടത്തിൽപെട്ടത്.
കെട്ടിടത്തിന് മുകളിൽ സുരക്ഷാ ഭിത്തി ഇല്ലായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തതായു പൊലീസ് വ്യക്തമാക്കി.
അതേസമയം മങ്കാപൂർ പാലത്തിൽ വച്ച് പട്ടത്തിൻ്റെ ചരട് മുഖത്ത് ഉരഞ്ഞ് യുവതിക്ക് പരിക്കേറ്റു. പട്ടം പറത്താനുപയോഗിക്കുന്ന മൂർച്ചയുള്ള ചരട് (മാഞ്ച) മുഖത്ത് കുരുങ്ങുകയായിരുന്നു. യുവതി ഉടൻ തന്നെ വൈദ്യ സഹായം സ്വീകരിച്ചുവെങ്കിലും മുഖത്ത് ശസ്‌ത്രക്രിയ നടത്തേണ്ടിവന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സമാനമായ മറ്റൊരു സംഭവത്തിൽ പട്ടത്തിൻ്റെ ചരട് മുഖത്ത് കുരുങ്ങി വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുഖം മുറിഞ്ഞു. യുവതിയുടെ മുഖത്ത് തുന്നിക്കെട്ടൽ വേണ്ടി വന്നതായി അധികൃതർ പറഞ്ഞു. അതേസമയം ബൈക്കിൽ നിന്ന് വീണ് 22കാരന് പരിക്കേറ്റു. നരേന്ദ്ര നഗറിലൂടെ ബൈക്കിൽ സഞ്ചരിക്കവെ പട്ടത്തിൻ്റെ ചരട് ബൈക്കിൽ കുരുങ്ങിയാണ് യുവാവിന് പരിക്കേറ്റത്.
Read More: പട്ടം പറത്തല്‍; തെലങ്കാനയില്‍ രണ്ട് മരണം - kite killed an army man