ന്യൂഡൽഹി: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്‌മിന്‍റണില്‍ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ സിംഗപ്പൂരിന്‍റെ ജിയാ ഹെങ് ജേസൺ തെഹിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ ജേതാവായത്. എതിരാളിയെ 21-6, 21-7ന് തോൽപ്പിച്ചാണ് സെൻ കിരീടം നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വു ലുവ് യുവിനെ വീഴ്ത്തിയാണ് സിന്ധുവിന്‍റെ കിരീട നേട്ടം. വനിതാ ഡബിൾസില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും ചാമ്പ്യന്‍മാരായി.
പിവി സിന്ധു ചൈനീസ് എതിരാളിക്കെതിരെ അനായാസ വിജയം നേടുകയായിരുന്നു. നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് മത്സരം സ്വന്തമാക്കി. 21-14, 21-16 എന്ന സ്‌കോറിനായിരുന്നു ജയം. ഇതോടെ ഏറ്റവും കൂടുതൽ കിരീടങ്ങൾ (3) നേടിയവരുടെ കൂട്ടത്തിൽ സൈന നെഹ്‌വാളിനൊപ്പം സിന്ധുവും ഒപ്പമെത്തി. നേരത്തെ 2017, 2022 വര്‍ഷങ്ങളില്‍ താരം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്നു മത്സരിച്ചില്ല.
That winning moment🏆🥇🌟and the girls are Champions in WD at the #SyedModiInternational2024 Way to go Champions💪🔥🚀#badminton #bai https://t.co/XEXnVcg0wB
— BAI Media (@BAI_Media) December 1, 2024
ആദ്യ സെറ്റിൽ അനായാസം ആധിപത്യം പുലർത്തിയ സിന്ധു 21-14ന് സ്വന്തമാക്കി. രണ്ടാം സെറ്റ് വളരെ വാശിയേറിയ മത്സരമായിരുന്നു. സ്‌കോർ 10-10 ആകും വരെ ഇരു ഷട്ടിലർമാർ തമ്മിൽ കടുത്ത പോരാട്ടം നടന്നെങ്കിലും രണ്ടാം സെറ്റിൽ സിന്ധു മുന്നിലെത്തി.
ആദ്യ ഗെയിമിൽ ശക്തമായ തുടക്കം കുറിച്ച സിന്ധു 8-5ന് മുന്നിലായിരുന്നു. 11-9ന് എതിരാളിക്കെതിരെ രണ്ട് പോയിന്‍റ് ലീഡ് നേടുന്നതിൽ താരം വിജയിച്ചു. ഇടവേളയ്ക്കുശേഷം ഗിയർ മാറ്റി 15-10ന് മുന്നിലെത്തിയ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി.
വനിതാ ഡബിൾസിൽ ട്രീസ-ഗായത്രി സഖ്യം 21-18, 21-11 എന്ന സ്‌കോറിനാണ് ചൈനയുടെ ബാവോ ലി ജിങ്-ലി ക്വിയാൻ സഖ്യത്തെ പരാജയപ്പെടുത്തിയത്. ഇതോടെ ഇരുവരും വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കി. പുരുഷ ഡബിൾസിൽ പൃഥ്വി-പ്രതീഖ് സഖ്യം 14-21, 21-19, 17-21 എന്ന സ്‌കോറിന് ചൈനയുടെ ഹുവാങ് ഡി-ലിയു യാങ് സഖ്യത്തോട് പരാജയപ്പെട്ടു.
Also Read: പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരേ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം, ഗില്‍ തിളങ്ങി, കോലി ഇറങ്ങിയില്ല