ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന് വീണ്ടും സമനില. തുടർച്ചയായ മൂന്നാം മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ആറാം മത്സരത്തിൽ ചൈനീസ് താരം ഡി ലിറങ്ങിനെതിരേയായിരുന്നു ഗുകേഷ് സമനില പിടിച്ചത്. 46 നീക്കങ്ങൾക്ക് ഒടുവിലായിരുന്നു മത്സരം സമനിലയിൽ അവസാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
World Championship Game 6: Gukesh’s accurate defense secures another draw♟️
— International Chess Federation (@FIDE_chess) December 1, 2024
The sixth game of the FIDE World Championship match, presented by Google, ended in a draw after 46 moves this afternoon. Both players tried everything on the board, probing for mistakes in each other's… pic.twitter.com/uwtyzrJCMO
ഇതോടെ ഇരുവര്‍ക്കും മൂന്ന് പോയിന്‍റ് വീതം ലഭിച്ചു. ആറു മത്സരം പൂർത്തിയായപ്പോൾ രണ്ട് താരങ്ങളും ഓരോ മത്സരത്തിലും മാത്രമാണ് വിജയിച്ചത്. ഇരുവര്‍ക്കും കിരീടം സ്വന്തമാക്കാന്‍ 4.5 പോയിന്‍റുകൾ കൂടി ആവശ്യമാണ്. ഡി ലിറങ് ഓപ്പണിങ് ഗെയിം നേടിയപ്പോൾ ഗുകേഷ് മൂന്നാം മത്സരത്തിൽ വിജയിച്ചു. രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഗെയിമുകൾ സമനിലയിൽ കലാശിക്കുകയായിരുന്നു.
Match score after Game 6 of the FIDE World Championship Match, presented by Google, is 3-3.
— International Chess Federation (@FIDE_chess) December 1, 2024
Game 6 lasted over 4 hours and concluded in the draw after 46 moves. #DingGukesh pic.twitter.com/K5rf3tH346
കളിയുടെ തുടക്കത്തിൽ ഗുകേഷിന് തിരിച്ചടി നേരിട്ടുവെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതി സമനില പിടിക്കുകയായിരുന്നു. ആറാമത്തെ ഗെയിം രണ്ട് കളിക്കാരുടെയും മാനസികവും തന്ത്രപരവുമായ ആഴം വിലയിരുത്തി. സമതുലിതമായ സ്‌കോർലൈൻ ഉണ്ടായിരുന്നിട്ടും ഡിങ് കൂടുതൽ ആത്മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.
14 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഉള്ളത്. എട്ട് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ, ചാമ്പ്യൻഷിപ്പ് തീവ്രമായ ഒരു ഫിനിഷിനായി ഒരുങ്ങുകയാണ്.
Game 6 ends in a draw after 46 moves and more than 4 hours of play at the 2024 FIDE World Championship Match, presented by Google. #DingGukesh
— International Chess Federation (@FIDE_chess) December 1, 2024
📷 Eng Chin An pic.twitter.com/zzz0HVBVnD
അഞ്ചാം റൗണ്ട് മത്സരം 40 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയിൽ അവസാനിപ്പിച്ചത്. ഇതുവരേ വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഇന്ത്യയിൽനിന്ന് ലോക ചെസ് ജേതാവായത്. കരിയറിൽ അഞ്ചുതവണയാണ് ആനന്ദ് ഇതേ കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
Also Read: സഞ്ജുവും സൽമാൻ നിസാറും തിളങ്ങി; ഗോവക്കെതിരെ കേരളത്തിന് 11 റൺസ് ജയം