അലാവസ്:സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ഡിപോര്‍ട്ടീവോ അലാവസിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. സൂപ്പര്‍ താരം റോബര്‍ട്ടോ ലെവൻഡോസ്‌കിയുടെ ഹാട്രിക്കിന്‍റെ കരുത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ബാഴ്‌സയുടെ ജയം. ആദ്യപകുതിയിലാണ് മൂന്ന് ഗോളും ലെവൻഡോസ്‌കി നേടിയത്.
ഏഴാം മിനിറ്റിലായിരുന്നു ലെവൻഡോസ്‌കിയുടെ ആദ്യ ഗോള്‍. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്‍റെ വലതുവശത്ത് നിന്നും റാഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ ക്രോസ് ഹെഡ് ചെയ്‌താണ് ലെവൻഡോസ്‌കി അലാവസിന്‍റെ വലയ്‌ക്കുള്ളിലെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
22-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോളും പിറന്നു. ഇത്തവണയും റാഫീഞ്ഞയുടെ അസിസ്റ്റില്‍ നിന്നാണ് ലെവൻഡോസ്‌കി സ്കോര്‍ ചെയ്‌തത്. മത്സരത്തിന്‍റെ 33-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ പാസ് സ്വീകരിച്ചായിരുന്നു ലെവൻഡോസ്‌കി തന്‍റെ ഹാട്രിക് പൂര്‍ത്തിയാക്കിയത്.
ജയത്തോടെ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്താൻ ബാഴ്‌സയ്‌ക്കായി. 9 കളിയില്‍ എട്ടിലും ജയിച്ച അവര്‍ക്ക് 24 പോയിന്‍റാണ് നിലവില്‍. 9 മത്സരങ്ങളില്‍ ആറ് ജയവും മൂന്ന് സമനിലയും വഴങ്ങിയ റയലാണ് 21 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.
Also Read :1457 മുതല്‍ മൂന്ന് തവണ സ്‌കോട്ട്ലന്‍ഡില്‍ ഫുട്‌ബോള്‍ നിരോധിച്ചു, കാരണമറിയാം