കേരളം

kerala

ETV Bharat / sports

'ഫിറ്റ്‌നസാണ് മുഖ്യം': ധര്‍മ്മശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തെ കുറിച്ച് കുല്‍ദീപ് യാദവ് - India vs England

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യയ്‌ക്കായി എറിഞ്ഞിട്ടത്. 15 ഓവര്‍ പന്തെറിഞ്ഞായിരുന്നു താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്.

India vs England Kuldeep Yadav  Kuldeep Yadav Fitness Kuldeep Yadav 5 Wickets  കുല്‍ദീപ് യാദവ് Kuldeep Yadav About His Fitness After Took Five Wickets Against England in The 5th Test
Kuldeep Yadav

By ETV Bharat Kerala Team

Published : Mar 8, 2024, 11:06 AM IST

Updated : Mar 8, 2024, 11:43 AM IST

ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി പന്തുകൊണ്ട് തകര്‍പ്പൻ പ്രകടനം കാഴ്‌ചവച്ചയാളാണ് സ്‌പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep Yadav). ധര്‍മ്മശാലയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുന്ന പ്രകടനമായിരുന്നു കുല്‍ദീപിന്‍റേത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് താരം കളം വിട്ടത്.

ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിന്‍റെ പ്രധാന ബാറ്റര്‍മാരെല്ലാം വീണത് കുല്‍ദീപിന് മുന്നിലായിരുന്നു. ഓപ്പണര്‍ ബെൻ ഡക്കറ്റിനെ (27) വീഴ്‌ത്തിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ, ഒല്ലീ പോപ്പ് (11), സാക്ക് ക്രാവ്‌ലി (79), ജോണി ബെയര്‍സ്റ്റോ (29), ബെൻ സ്റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റും കുല്‍ദീപ് പിഴുതു.

ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റുകള്‍ എന്ന നേട്ടം സ്വന്തമാക്കാനും കുല്‍ദീപ് യാദവിന് സാധിച്ചു. കരിയറിലെ, 12-ാമത്തെ ടെസ്റ്റ് മത്സരത്തിലാണ് താരം ഈ നേട്ടത്തിലേക്ക് എത്തിയത്. 2017ല്‍ കരിയര്‍ തുടങ്ങിയെങ്കിലും ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ എന്ന നാഴികകല്ല് പിന്നിടാൻ ഏഴ് വര്‍ഷത്തോളം കാലമാണ് കുല്‍ദീപിന് കാത്തിരിക്കേണ്ടി വന്നത്.

2017ല്‍ ധര്‍മ്മശാലയില്‍ ആയിരുന്നു താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. അതിന് ശേഷം പരിക്കും മോശം ഫോമും താരത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറച്ചു. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ കളത്തിന് പുറത്തും താരത്തിനിരിക്കേണ്ടി വന്നു.

2021ല്‍ കാല്‍മുട്ടിന്‍റെ ശസ്‌ത്രക്രിയക്ക് ശേഷമാണ് താരം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതിന് ശേഷം ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ശ്രദ്ധയോടെ മാറ്റം കൊണ്ടുവരാൻ കുല്‍ദീപിന് സാധിച്ചു. ഈ മാറ്റങ്ങളാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേടാൻ സഹായിച്ചതെന്നാണ് കുല്‍ദീപ് യാദവ് പറയുന്നത്.

'ബൗളിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരിക എന്നത് തുടക്കത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരുന്നു. ശരിക്കും അവിടെയൊരു താളം കണ്ടെത്താൻ 6-8 മാസമാണ് വേണ്ടിവന്നത്. ഇപ്പോള്‍, എല്ലാം സെറ്റാണ്.

ഞാൻ എന്‍റെ ബൗളിങ് ശരിക്കും ആസ്വദിക്കുന്നുണ്ട്. റാഞ്ചിയില്‍ റണ്‍അപ്പ് വേഗത്തിലാക്കി ബൗള്‍ ചെയ്യാനുള്ള ശ്രമങ്ങളാണ് ഞാൻ നടത്തിയത്. അത് ഇപ്പോഴും പരിശീലിക്കുന്നു.

സ്ഥിരമായി കളിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അത് നിങ്ങളുടെ ബൗളിങ്ങിന് ആത്മവിശ്വാസം പകരുന്ന കാര്യമായിരിക്കും. കൂടാതെ, നമ്മുടെ പ്രകടനം മെച്ചപ്പെടുത്താനും അത് സഹായിക്കും.

ബൗളിങ്ങും ഫിറ്റ്‌നസിനെ ആശ്രയിച്ചുള്ളതാണ്. കഴിഞ്ഞ 18 മാസം ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ ഞാൻ ഒരുപാട് കാര്യങ്ങള്‍ ചെയ്‌തു. ഫിറ്റ്‌നസ് മെച്ചപ്പെട്ടതോടെ ബൗളിങ്ങിലും മാറ്റം കൊണ്ടുവരാൻ എനിക്കായി.

വലിയ സ്പെല്ലുകള്‍ എറിയാൻ സഹായിക്കുന്നതിനായി ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ചില പ്രത്യേക കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. റാഞ്ചിയിലും രാജ്‌കോട്ടിലും വലിയ സ്പെല്ലുകള്‍ എറിയാൻ എനിക്ക് സാധിച്ചത് അതുകൊണ്ടാണ്.' -കുല്‍ദീപ് യാദവ് അഭിപ്രായപ്പെട്ടു.

Also Read :സച്ചിനും കോലിയ്‌ക്കുമായില്ല, ഗവാസ്‌കറിന് ശേഷം ചരിത്രനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി യശസ്വി ജയ്‌സ്വാള്‍

Last Updated : Mar 8, 2024, 11:43 AM IST

ABOUT THE AUTHOR

...view details