ഡെറാഡൂണ്‍:ദേശീയ ഗെയിംസിന്‍റെ മൂന്നാം ദിനത്തില്‍ കേരളത്തിന് ആദ്യ വെള്ളി. വനിതകളുടെ ബീച്ച് ഹാൻഡ്ബോളിലാണ് കേരളത്തിന്‍റെ വനിതാ ടീം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഫൈനലിൽ ഹരിയാനയാണ് കേരളത്തെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾ നീണ്ട പോരാട്ടത്തില്‍ 54–12നാണ് ഹരിയാനയുടെ വിജയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ഗെയിംസിൽ രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും സഹിതം ആകെ അഞ്ച് മെഡലുകളാണ് കേരളത്തിന്‍റെ നിലവിലെ സമ്പാദ്യം. പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് കേരളം നില്‍ക്കുന്നത്. എട്ടു സ്വര്‍ണം വീതം നേടി സര്‍വീസസ് ഒന്നാമതും കര്‍ണാടക രണ്ടാമതും നില്‍ക്കുന്നു.
Also Read:ബീഹാര്‍ തകര്‍ന്നടിഞ്ഞു..! കൂറ്റൻ വിജയത്തോടെ കേരളം രഞ്ജി ട്രോഫി ക്വാർട്ടറിൽ - KERALA ENTERS THE RANJI QUARTER
ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ കേരളത്തിന്‍റെ വനിതാ 5x5 ബാസ്കറ്റ്ബോൾ ടീം അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനെ 76-44 ന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് യോഗ്യത നേടി. കർണാടകയാണ് സെമിയില്‍ കേരളത്തിന്‍റെ എതിരാളി. പുരുഷ വോളിബോൾ ടീം കർണാടകയെ നേരിട്ടുള്ള സെറ്റുകൾക്ക് (25-21, 25-18, 25-16) കീഴടക്കി സെമിയില്‍ പ്രവേശിച്ചു. വനിതാ വാട്ടർ പോളോ ടീം ഒഡീഷയെ 15-0 ന് തകർത്തു. സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ കേരളത്തിന് ഒരു ജയം കൂടി മതി.
കേരളത്തിന്‍റെ പുരുഷ റഗ്ബി ടീം പശ്ചിമ ബംഗാളിനോടും വനിതാ ടീം ഡൽഹിയോട് പരാജയപ്പെട്ടു. പുരുഷ ഫുട്ബാളിൽ മണിപ്പൂരിനെ ഒരു ഗോളിന് കേരളം തോൽപിച്ചു. അടുത്ത മത്സരങ്ങളില്‍ ശനിയാഴ്ച ഡൽഹിയെയും തിങ്കളാഴ്ച സർവിസസിനെയും നേരിടും.
വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ പി.എസ് സുഫ്‌ന ജാസ്മിനിലൂടെയാണ് കേരളത്തിന് ആദ്യ സ്വര്‍ണം ലഭിച്ചത്. നീന്തലില്‍ ഹര്‍ഷിത ജയറാമിലൂടെ രണ്ടാം സ്വര്‍ണവും ലഭിച്ചു. 200 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നിവയിലൂടെ സജൻ പ്രകാശ് ഇരട്ട വെങ്കലം സ്വന്തമാക്കി.