കേരളം

kerala

ETV Bharat / sports

സംസ്ഥാന സ്‌കൂൾ കായികമേള; വിജയക്കുതിപ്പ് തുടർന്ന് തിരുവനന്തപുരം - KERALA SCHOOL SPORTS MEET 2024

സംസ്ഥാന കായിക മേളയിൽ വിജയിച്ച് മുന്നേറി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ പിറന്നത് എട്ട് റെക്കോഡുകള്‍.

സ്‌കൂൾ കായികമേള  TRIVANDRUM LEADING FIRST POSITION  KERALA SPORTS MEET  LATEST NEWS IN MALAYALAM
KERALA SCHOOL SPORTS MEET 2024 (ETV Bharat)

By ETV Bharat Kerala Team

Published : Nov 6, 2024, 11:09 PM IST

എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം. രണ്ടാം ദിനത്തിൽ പിറന്നത് എട്ട് റെക്കോഡുകള്‍. കോതമംഗലം എംഎ കോളജില്‍ നടന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ റെക്കോഡുകളും കൗമാര താരങ്ങൾ നേടിയത്.

ഗെയിംസ്, അക്വാട്ടിക് മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല മുന്നറ്റം തുടരുകയാണ്. ബുധനാഴ്‌ച അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കൊച്ചിയിലെ കായിക മേളയുടെ ആവേശം ഇരട്ടിയാകും. ട്രാക്കിലെ റെക്കോർഡുകൾക്കായിരിക്കും ഇനിയുള്ള ദിനങ്ങളിലുള്ള കാത്തിരിപ്പ്.

KERALA SCHOOL SPORTS MEET 2024 (ETV Bharat)

340 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്‌സ് വിഭാഗത്തില്‍ 54 മത്സരയിനങ്ങളും പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് നാളെ (നവംബർ 7) മുതല്‍ തുടക്കമാകുകയാണ്. അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്കായി ഇന്ന് 14 കൗണ്ടറുകളിലാണ് രജിസ്ട്രേഷന്‍ നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗെയിംസ്:

ജില്ല പോയിന്‍റ് സ്വര്‍ണം വെള്ളി വെങ്കലം
തിരുവനന്തപുരം 848 91 75 77
കണ്ണൂര്‍ 464 48 37 51
തൃശൂര്‍ 438 48 29 47
പാലക്കാട് 370 23 41 54
മലപ്പുറം 273 19 31 60
എറണാകുളം 271 22 22 47
കോഴിക്കോട് 255 14 14 45

അക്വാട്ടിക്‌സ്:

ജില്ല പോയിന്‍റ് സ്വര്‍ണം വെള്ളി വെങ്കലം
തിരുവനന്തപുരം 333 39 29 33
എറണാകുളം 95 8 13 7
കോട്ടയം 53 4 8 3
തൃശൂര്‍ 23 2 2 6
കോഴിക്കോട് 8 0 1 8
പാലക്കാട് 7 0 0 5
കാസര്‍കോട് 3 0 1 0

Also Read:സംസ്ഥാന സ്‌കൂൾ കായിക മേള; നീന്തിക്കയറിയത് അഞ്ച് റെക്കോഡുകളിലേക്ക്, തിരുവനന്തപുരം ഒന്നാമത്

ABOUT THE AUTHOR

...view details