ETV Bharat / sports

തോല്‍ക്കാതെ കേരളം; സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാടിനെ സമനിലയില്‍ കുരുക്കി - SANTOSH TROPHY

സന്തോഷ് ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്‌മീരാണ് കേരളത്തിന്‍റെ എതിരാളി.

KERALA SANTOSH TROPHY TEAM  SANTOSH TROPHY KERALA LIVE  KERALA FOOTBALL TEAM  സന്തോഷ് ട്രോഫി
KERALA FOOTBALL TEAM (KFA/FB)
author img

By ETV Bharat Sports Team

Published : Dec 24, 2024, 7:30 PM IST

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ കേരളത്തിന് സമനില. ഇന്ന് നടന്ന പോരാട്ടത്തില്‍ തമിഴ്‌നാടിനെയാണ് കേരളം സമനിലയില്‍ തളച്ചത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറുന്ന ടീമായി കേരളം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അവസാന കളിയിലാണ് കേരളം തമിഴ്നാടിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളി അവസാനിപ്പിക്കുകയായിരുന്നു. അപരാജിതരായാണ് കേരളം മുന്നേറുന്നത്. തമിഴ്‌നാടാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 25–ാം മിനിറ്റിൽ റൊമാരിയോ യേശുരാജിലൂടെയാണ് തമിഴ്‌പട മുന്നിലെത്തിയത്.

തമിഴ്നാട് ക്യാപ്റ്റന്‍റെ നീക്കം തടയാൻ കേരളാ ഗോളി മുഹമ്മദ് അസറിനും സാധിച്ചില്ല. എന്നാല്‍ 89–ാം മിനിറ്റിൽ നസീബിന്‍റെ നല്‍കിയ ക്രോസില്‍ നിന്നു നിജോ ഗിൽബർട്ടിന്‍റെ ഗോളിലൂടെ കേരളം മറുപടി നൽകി. കളിയുടെ അവസാനത്തില്‍ പകരക്കാരനായാണ് നിജോ ഇറങ്ങിയത്. ഗോൾ നേടുക ലക്ഷ്യമിട്ട് താരത്തെ കളത്തില്‍ ഇറക്കിയ കേരളത്തിന്‍റെ തീരുമാനം ഫലം കാണുകയായിരുന്നു.

മത്സരത്തിലുടനീളം കേരളത്തിന്‍റെ ആധിപത്യം പ്രകടമായിരുന്നു. ഇതോടെ തമിഴ്നാട് ക്വാർട്ടറെത്താതെ പുറത്തായി. ഗ്രൂപ്പിലെ ആദ്യ നാലു മത്സരങ്ങളും ജയിച്ച കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. നേരത്തെ ഗോവ (4–3), മേഘാലയ (1–0), ഒഡിഷ (2–0), ഡൽഹി (3–0) എന്നീ ടീമുകളെയാണ് കേരളം തകര്‍ത്തത്.

ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ക്വാർട്ടറിൽ ജമ്മു കശ്‌മീരാണ് കേരളത്തിന്‍റെ എതിരാളി. ഗ്രൂപ്പ് എ മത്സരത്തിൽ രാജസ്ഥാനെ 1–0ന് തകര്‍ത്താണ് കശ്‌മീർ ക്വാർട്ടർ ഫൈനലിലെത്തിയത്.

Also Read: ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു; ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ - CHAMPIONS TROPHY 2025

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.