കേരളം

kerala

ETV Bharat / sports

മണിപ്പൂരിനെ മലര്‍ത്തിയടിച്ചു; സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലിൽ - KERALA IN SANTOSH TROPHY FINAL

ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും

SANTOSH TROPHY KERALA  SANTOSH TROPHY FINAL MATCH  സന്തോഷ് ട്രോഫി കേരളം  സന്തോഷ് ട്രോഫി ഫൈനൽ മത്സരം
Santhosh Trophy Kerala Team (Kerala Football Association)

By ETV Bharat Kerala Team

Published : Dec 29, 2024, 10:13 PM IST

ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും.

കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. മുഹമ്മദ് അജ്‌സൽ, നസീബ് റഹ്മാൻ, മുഹമ്മദ് റോഷൽ എന്നിവര്‍ കേരളത്തിന് വേണ്ടി വലകുലുക്കി. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ ഫൈനലില്‍ എത്തുന്നത്. ഏഴ് തവണ ട്രോഫിയും നേടി. എട്ട് തവണ റണ്ണറപ്പായും കേരളം ഫിനിഷ്‌ ചെയ്‌തു. 2022 ല്‍ ആണ് കേരളം അവസാനമായി സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് (28-12-2024) ഉച്ചയ്ക്ക് നടന്ന ആദ്യ സെമി ഫൈനലിലാണ് ചാമ്പ്യൻമാരായ സർവീസസിനെ വീഴ്ത്തി ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. റോബി ഹൻസ്ഡയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലായിരുന്നു ബംഗാളിന്‍റെ ജയം.

Also Read:ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക ചെസ് കിരീടം; ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തവണയും ചാമ്പ്യനായി കൊനേരു ഹംപി

ABOUT THE AUTHOR

...view details