തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.
രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലു ടൈഗേഴ്‌സും തമ്മിലും മത്സരമുണ്ട്. ദിവസേന രണ്ട് മത്സരങ്ങളാകും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. സെപ്റ്റംബര്‍ 18 വരെ നടക്കുന്ന ലീഗിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 18 നുമാകും നടക്കുക.
ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാകും ലീഗില്‍ മത്സരത്തിനെത്തുക. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ചാനലിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും തത്സമയ സംപ്രേക്ഷണവുമുണ്ടാകും.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാലും കായിക മന്ത്രി വി അബ്‌ദുറഹ്മാനും ട്രോഫി അനാച്ഛാദനം ചെയ്‌തു. ലീഗിലെ ആറ് ടീമുകളെയും പരിശീലകരെയും ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 10-ന് നടന്ന ലേലത്തിലാണ് ടീമംഗങ്ങളെ ആറ് ടീമുകളും സ്വന്തമാക്കിയത്.
ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ എം സജീവന്‍ അഖിലാണ് ഏറ്റവും കൂടുതല്‍ തുകയ്ക്ക് വീറ്റ് പോയ താരം. 7.4 ലക്ഷം രൂപ പ്രതിഫലത്തിലാണ് താരം ട്രിവാന്‍ഡ്രം റോയല്‍സിലെത്തുന്നത്.
ടീമുകളും ടീമംഗങ്ങളും :
ട്രിവാന്‍ഡ്രം റോയല്‍സ് -അകര്‍ഷ് എ.കെ, ജോഫിന്‍ ജോസ്, റിയ ബഷീര്‍, ശരണ്‍ എസ് എസ്, അബ്‌ദുള്‍ ബാസിത്, അഖില്‍ എം എസ്, അമീര്‍ഷാ എസ് എന്‍, ഗോവിന്ദ പൈ, ഹരികൃഷ്‌ണന്‍ കെ എന്‍, ഹരികൃഷ്‌ണന്‍ എം യു, റോഹന്‍ പ്രേം, വിനില്‍ ടി എസ്, വിഷ്‌ണു മേനോന്‍, സുബിന്‍ എസ്, വിഷ്‌ണു രാജ്, അഖിന്‍ സത്താര്‍, ജോസ് പേരയില്‍, ശ്രീഹരി എസ് നായര്‍, വിനോദ് കുമാര്‍.
തൃശൂര്‍ ടൈറ്റന്‍സ് - അഭിഷേക് പ്രതാപ്, അഹമ്മദ് ഇമ്രാന്‍, അനസ് നസീര്‍, വരുണ്‍ നായനാര്‍, അക്ഷയ് മനോഹര്‍, അര്‍ജുന്‍ വേണുഗോപാല്‍, മോനു കൃഷ്‌ണ, നിരജ്ഞന്‍ വി ദേവ്, വൈശാഖ് ചന്ദ്രന്‍, എസ് അനന്ദ സാഗര്‍, വിഷ്‌ണു വിനോദ്, ആദിത്യ വിനോദ്, ഏദന്‍ അപ്പിള്‍ ടോം, ഗോകുല്‍ ഗോപിനാഥ്, ജിഷ്‌ണു മണികണ്‌ഠ എ, എം ഡി നിധീഷ്, മുഹമ്മദ് ഇഷാഖ്, പത്തിരിക്കാട്ടു മിഥുന്‍.
കൊച്ചി ബ്ലു ടൈഗേഴ്‌സ് - അനന്ദ കൃഷ്‌ണന്‍, അനുജ് ജൊതിന്‍, ജോബിന്‍ ജോബി, മുഹമ്മദ് ഇനാന്‍, ഷൊണ്‍ റോജര്‍, വിപുല്‍ ശക്തി, അനന്ദു കെ ബി, ഷൈന്‍ ജോണ്‍ ജേക്കബ്, ഉണ്ണികൃഷ്‌ണന്‍ മനുകൃഷ്‌ണന്‍, നിഖില്‍ തോട്ടത്ത്, പവന്‍ ശ്രീധര്‍, അജയഘോഷ് എന്‍ എസ്, അപ്പു പ്രകാശ്, ബേസില്‍ തമ്പി, ജെറിന്‍ പി എസ്, സലി സാംസണ്‍, സിജോമോന്‍ ജോസഫ്, ശ്രേയസ് കെ വി.
എരീസ് കൊല്ലം സെയിലേഴ്‌സ് -അഭിഷേക് നായര്‍, അനന്ദു സുനില്‍, അരുണ്‍ പൗലോസ്, രാഹുല്‍ ശര്‍മ്മ, സച്ചിന്‍ ബേബി, വത്സല്‍ ഗോവിന്ദ്, അമല്‍ എ ജി, അമല്‍ രമേശ്, മുഹമ്മദ് ഷാനു, ഷറഫുദ്ദീന്‍ എന്‍ എം, വിജയ് വിശ്വനാഥന്‍, അര്‍ജുന്‍ എ കെ , ഭരത് സൂര്യ, ചന്ദ്ര തേജസ്, ആഷിഖ് മുഹമ്മദ്, ബേസില്‍ എന്‍ പി, ബിജു നാരായണന്‍, കെ എം ആസിഫ്, പവന്‍ രാജ്, സുദേശന്‍ മിഥുന്‍.
ആലപ്പി റിപ്പിള്‍സ് - അക്ഷയ് ശിവ, ടി കെ ആസിഫ് അലി, അതുള്‍ ഡയമണ്ട്, കൃഷ്‌ണ പ്രസാദ്, നീല്‍ സണ്ണി, റോഹന്‍ നായര്‍, അക്ഷയ് ചന്ദ്രന്‍, ആല്‍ഫി ഫ്രാന്‍സിസ്, പ്രസൂണ്‍ പ്രസാദ്, വിനൂപ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, ഉജ്വല്‍ കൃഷ്‌ണ, അഫ്രാദ് റെഷബ്, ആനന്ദ് ജോസഫ്, ഫാസില്‍ ഫനൂസ്, കിരണ്‍ സാഗര്‍, വിഗ്‌നേഷ് പുത്തൂര്‍, വിശ്വേഷര്‍ സുരേഷ്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ് -ലിസ്റ്റര്‍ അഗസ്റ്റിന്‍, പല്ലം അന്‍ഫാല്‍, റോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഭിജിത്ത് പ്രവീണ്‍, അഖില്‍ സ്‌കറിയ, അരുണ്‍ കെ എ, നിഖില്‍ എം, റേഹാന്‍ സായ്, എം അജിനാസ്, സജ്ഞയ് രാജ്, അജിനാസ് കെ, അജിത് വാസുദേവന്‍, അഖില്‍ ദേവ് വി, ഇബ്‌നുള്‍ അഫ്‌താബ്, പെരുംപറമ്പത്ത് അന്‍താഫ്, റാഹന്‍ റഹീം, ശിവരാജ് എസ്.
Also Read :ഇനിയെത്ര കാലം...? ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിൻ ടെണ്ടുല്‍ക്കറുടെ വമ്പൻ റെക്കോഡിന് ഭീഷണിയായി ജോ റൂട്ട്