ഹൈദരാബാദ്:പാകിസ്ഥാന്‍റെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി ജേസൺ ഗില്ലസ്‌പി. ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഗില്ലസ്‌പി രാജിവെച്ചതെന്നാണ് സൂചന. ഗാരി കിർസ്റ്റൺ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒരു മാസത്തിനുള്ളിലാണ് ഗില്ലസ്‌പിയുടേയും പിന്മാറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര പാകിസ്ഥാന് ഉള്ളതിനാല്‍ അദ്ദേഹത്തിന്‍റെ രാജി ടീമിന് കനത്ത തിരിച്ചടിയാണ്. പിസിബിയുമായി വഷളായ ബന്ധങ്ങളും പരിഹരിക്കപ്പെടാത്ത തർക്കങ്ങളേയും തുടര്‍ന്ന് മുൻ മുൻ ഓസ്ട്രേലിയൻ പേസർ രാജി ബോർഡിനെ അറിയിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ആഖിബ് ജാവേദ് ഇടക്കാല ടെസ്റ്റ് കോച്ചായി പ്രവർത്തിക്കുമെന്ന് പിസിബി അറിയിച്ചു. പാകിസ്ഥാൻ വൈറ്റ് ബോൾ ടീമുകളുടെ ഇടക്കാല പരിശീലകനായ ജാവേദ് ഇപ്പോൾ താൽക്കാലികമായി റെഡ് ബോൾ ഫോർമാറ്റിന്‍റെ മേൽനോട്ടവും വഹിക്കും.