പൂനെ:രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ജമ്മു കശ്‌മീരിനെതിരെ കേരളത്തിന്‍റെ ബൗളിങ് ആക്രമണം. ബാറ്റിങ്ങിനിറങ്ങിയ കശ്‌മീര്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. കളി നിർത്തുമ്പോൾ യുധ്‌വീർ സിങ് (17), ആഖിബ് നബി (5) എന്നിവരാണ് ക്രീസിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റെടുത്ത് കശ്‌മീരിന്‍റെ ബാറ്റിങ് നിരയെ തകര്‍ത്തു. 23 ഓവറിൽ ആറ് മെയ്ഡനടക്കം 56 റൺസ് വഴങ്ങിയാണ് നിധീഷിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം.
Also Read:രഞ്ജിയില്‍ സെഞ്ചുറി തിളക്കവുമായി കരുണ്‍ നായര്‍; സൂര്യയുടെ ഫ്ലോപ്പ് ഷോ തുടരുന്നു - KARUN NAIR SCORED A CENTURY
ബേസിൽ തമ്പി, നെടുമൻകുഴി ബേസിൽ, ആദിത്യ സർവതെ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. ബേസിൽ തമ്പി 14 ഓവറിൽ 31 റൺസും ബേസിൽ 20 ഓവറിൽ 59 റൺസും ആദിത്യ സർവതെ 14 ഓവറിൽ 32 റൺസും വഴങ്ങിയാണ് വിക്കറ്റ് വീഴ്ത്തിയത്.മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ജമ്മു കശ്‌മീരിനായി 80 പന്തിൽ 48 റൺസെടുത്ത കനയ്യ വദാവനാണ് നിലവിൽ ടോപ് സ്കോറർ. അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത കനയ്യ –സഹിൽ ലോത്ര സഖ്യമാണ് ടീമിനെ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 55 റൺസാണ് കൂട്ടിച്ചേർത്തത്. സഹിൽ ലോത്ര 35 റൺസെടുത്ത് പുറത്തായപ്പോള്‍ ലോൺ നസീർ മുസാഫർ 44 റൺസ് നേടി. ശുഭം ഖജൂരിയ (14), യാവർ ഹസ്സൻ (24), വിവ്രാന്ത് ശർമ (8), ക്യാപ്റ്റൻ പരസ് ദോഗ്ര (14), ആബിദ് മുഷ്താഖ് (19) എന്നിവരാണ് പുറത്തായ മറ്റു കശ്‌മീര്‍ താരങ്ങള്‍.