കേരളം

kerala

ETV Bharat / sports

IPL 2025 ലേലം തത്സമയം: അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരെ വാങ്ങാൻ ആളില്ല - IPL AUCTION 2025 LIVE JEDDAH

IPL AUCTION 2025 LIVE UPDATES  IPL AUCTION 2025 LIVE STREAMING  IPL AUCTION 2025 DAY 2 LIVE  ഇന്ത്യൻ പ്രീമിയർ ലീഗ്
IPL 2025 ലേലം തത്സമയം (Etv Bharat)

By ETV Bharat Sports Team

Published : Nov 25, 2024, 3:51 PM IST

Updated : Nov 25, 2024, 8:18 PM IST

ജിദ്ദ (സൗദി അറേബ്യ):ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലേലത്തിന്‍റെ രണ്ടാം ദിനത്തിന് തുടക്കമായി. അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരെ വാങ്ങാൻ ആളില്ല. കൂടാതെ കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ്, ഷാർദുൽ താക്കൂർ എന്നിവർ അൺസോൾഡ് താരങ്ങളായി. ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.

ഇന്നലെ നടന്ന മെഗാ ലേലത്തിന്‍റെ ആദ്യ ദിനത്തിൽ ആകെ 72 കളിക്കാരെ വിവിധ ടീമുകൾ സ്വന്തമാക്കി. അതേസമയം ലേലത്തിന്‍റെ ആദ്യ ദിനം 12 അണ്‍സോള്‍വ്‌ഡ് താരങ്ങളാണ് ഉണ്ടായിരുന്നത്.ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്താണ് ലേലത്തിന്‍റെ ആദ്യ ദിനത്തിലെ ഏറ്റവും വില കൂടിയ താരം. 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത്. പിന്നാലെ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറിയ ശ്രേയസ് അയ്യർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ താരമായി.

ഇന്ത്യൻ പേസ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ ഇതുവരെയുള്ള ഏറ്റവും വില കൂടിയ മൂന്നാമത്തെ ക്രിക്കറ്റ് താരമായി. 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ലേലത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ശേഷിക്കുന്ന താരങ്ങളുടെ വിധി തീരുമാനിക്കും.2025 ലെ ഐപിഎൽ ലേലത്തിന് ആകെ 1577 കളിക്കാരാണ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ 367 ഇന്ത്യൻ താരങ്ങളും 210 വിദേശ താരങ്ങളും ഉൾപ്പെടുന്ന 577 കളിക്കാരുടെ ലിസ്റ്റാണ് ലേലത്തിലുള്ളത്.

LIVE FEED

8:17 PM, 25 Nov 2024 (IST)

സല്‍മാന്‍ നിസാര്‍, സന്ദീപ് വാരിയർ, അബ്‌ദുല്‍ ബാസിത്ത് - അൺസോൾഡ്

മലയാളി താരങ്ങളായ സന്ദീപ് വാരിയർ, അബ്‌ദുല്‍ ബാസിത്ത്, സല്‍മാന്‍ നിസാര്‍ എന്നിവരും അൺസോൾഡ്

7:11 PM, 25 Nov 2024 (IST)

ആകാശ് സിങ്

ആകാശ് സിങ് 30 ലക്ഷം രൂപയ്ക്ക് ലക്നൗവില്‍

7:11 PM, 25 Nov 2024 (IST)

സ്പെൻസർ ജോൺസൻ

സ്പെൻസർ ജോൺസൻ 2.8 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി

7:10 PM, 25 Nov 2024 (IST)

അസ്രത്തുല്ല ഒമർസായ് 2.4 കോടി

അഫ്ഗാൻ താരം അസ്രത്തുല്ല ഒമർസായ് 2.4 കോടി രൂപയ്ക്ക് പഞ്ചാബില്‍

7:10 PM, 25 Nov 2024 (IST)

നുവാൻ തുഷാര

നുവാൻ തുഷാര 1.6 കോടി രൂപയ്ക്ക് ആർസിബിയിൽ

7:10 PM, 25 Nov 2024 (IST)

ഇഷാന്ത് ശർമ- 75 ലക്ഷം

ഇഷാന്ത് ശർമ 75 ലക്ഷം രൂപയ്ക്ക് ഗുജറാത്തില്‍

6:26 PM, 25 Nov 2024 (IST)

ദീപക് ഹൂഡ ചെന്നൈയില്‍

ദീപക് ഹൂഡയെ 1.70 കോടി രൂപയ്‌ക്ക് ചെന്നൈയില്‍

6:26 PM, 25 Nov 2024 (IST)

ഷെർഫെയ്ൻ റുഥർഫോഡ്

ഷെർഫെയ്ൻ റുഥർഫോഡ് 2.6 കോടി രൂപയ്ക്ക് ഗുജറത്ത് ടൈറ്റൻസ് സ്വന്തമാക്കി

6:24 PM, 25 Nov 2024 (IST)

ഷഹബാസ് അഹമ്മദ് 2.4 കോടി

ഷഹബാസ് അഹമ്മദ് 2.4 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി

6:23 PM, 25 Nov 2024 (IST)

മനീഷ് പാണ്ഡെ - 75 ലക്ഷം

മനീഷ് പാണ്ഡെ 75 ലക്ഷം രൂപയ്ക്ക് കൊൽക്കത്തയിൽ

6:17 PM, 25 Nov 2024 (IST)

ദിഗ്‌വേഷ് സിങ്- 30 ലക്ഷം

ദിഗ്‌വേഷ് സിങ്ങിനെ 30 ലക്ഷം രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി

6:14 PM, 25 Nov 2024 (IST)

സീഷൻ അൻസാരി ഹൈദരാബാദിൽ

സീഷൻ അൻസാരി 40 ലക്ഷം രൂപയ്ക്ക് ഹൈദരാബാദിൽ

6:12 PM, 25 Nov 2024 (IST)

എം സിദ്ധാര്‍ത്ഥ് - 75 ലക്ഷം

എം സിദ്ധാര്‍ത്ഥ് 75 ലക്ഷത്തിന് ലക്‌നൗവിലേക്ക്

6:10 PM, 25 Nov 2024 (IST)

മുകേഷ് ചൗധരി 30 ലക്ഷം

മുകേഷ് ചൗധരി 30 ലക്ഷം രൂപയ്ക്ക് ചെന്നൈയില്‍

6:09 PM, 25 Nov 2024 (IST)

ഗുർനൂർ ബ്രാർ ഗുജറാത്ത് ടൈറ്റൻസിൽ

ഗുർനൂർ ബ്രാർ 1.3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ

6:07 PM, 25 Nov 2024 (IST)

സ്വപ്നിൽ സിങ് - 50 ലക്ഷം

സ്വപ്നിൽ സിങ് ആർടിഎമ്മിലൂടെ 50 ലക്ഷം രൂപയ്ക്ക് ആർസിബി സ്വന്തമാക്കി

6:06 PM, 25 Nov 2024 (IST)

ദർശൻ നാൽകണ്ഡെ

ദർശൻ നാൽകണ്ഡെ 30 ലക്ഷം രൂപയ്ക്ക് ഡൽഹിയിൽ

6:02 PM, 25 Nov 2024 (IST)

അർഷാദ് ഖാൻ - 1.3 കോടി

അർഷാദ് ഖാനെ 1.3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി

6:01 PM, 25 Nov 2024 (IST)

ഹിമ്മത് സിങ് - 30 ലക്ഷം

ഹിമ്മത് സിങ്ങിനെ 30 ലക്ഷം രൂപയ്ക്ക് ലക്‌നൗവില്‍

6:00 PM, 25 Nov 2024 (IST)

അൻഷുൽ കംബോജ് - 3.4 കോടി

അൻഷുൽ കംബോജിനെ 3.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി

5:59 PM, 25 Nov 2024 (IST)

ശുഭം ദുബെ

ശുഭം ദുബെ 80 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ

4:55 PM, 25 Nov 2024 (IST)

അണ്‍സോള്‍ഡ് താരങ്ങള്‍

ആദില്‍ റാഷിദ്, അഖേല്‍ ഹൊസെയ്‌ന്‍, കേശവ് മഹാരാജ് എന്നിവര്‍ അണ്‍സോള്‍ഡ് താരങ്ങള്‍

4:53 PM, 25 Nov 2024 (IST)

അല്ലാ ഗസൻഫാർ 4.80 കോടി

അഫ്‌ഗാനിസ്ഥാന്‍ താരം അല്ലാ ഗസൻഫാർ 4.80 മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

4:48 PM, 25 Nov 2024 (IST)

ലോക്കി ഫെർഗൂസൻ

ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസൻ 2 കോടിക്ക് പഞ്ചാബിൽ

4:48 PM, 25 Nov 2024 (IST)

ആകാശ്ദീപ് സിങ്ങിനും ലോട്ടറി 8 കോടി

ആകാശ്ദീപ് സിങ്ങിനും ലോട്ടറി; 8 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്‍റ്സില്‍

4:46 PM, 25 Nov 2024 (IST)

ദീപക് ചാഹർ മുംബൈ ഇന്ത്യൻസിലേക്ക്

ദീപക് ചാഹർ 9.25 കോടിക്ക് രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലേക്ക്

4:42 PM, 25 Nov 2024 (IST)

ജെറാൾഡ് കോട്സെ

ദക്ഷിണാഫ്രിക്കൻ സൂപ്പര്‍ താരം ജെറാൾഡ് കോട്സെ 2.4 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി

4:42 PM, 25 Nov 2024 (IST)

തുഷാർ ദേശ്‌പാണ്ഡെ രാജസ്ഥാൻ റോയൽസിൽ

കഴിഞ്ഞ സീസണിൽ ചെന്നൈയ്‌ക്കായി കളിച്ച തുഷാർ ദേശ്‌പാണ്ഡെ 6.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.

4:09 PM, 25 Nov 2024 (IST)

വീണ്ടും അൺ സോൾഡ്

ഷായ് ഹോപ്പ്, കെ.എസ്. ഭരത്, ഡാരിൽ മിച്ചൽ, അലക്‌സ് ക്യാരി, ഡൊണോവൻ ഫെറെയ്‌ര എന്നിവർ അൺ സോൾഡ് താരങ്ങളായി

4:07 PM, 25 Nov 2024 (IST)

റയാൻ റിക്കിൾട്ടൻ, ജോഷ് ഇൻഗ്ലിസ്

റയാൻ റിക്കിൾട്ടൻ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലേക്ക്, ഓസീസ് താരം ജോഷ് ഇൻഗ്ലിസിനെ 2.60 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി

4:02 PM, 25 Nov 2024 (IST)

നിതീഷ് റാണ രാജസ്ഥാനിലേക്ക്

രാജസ്ഥാന് ക്രുനാൽ പാണ്ഡ്യയെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിതീഷ് റാണയെ കിട്ടി. 4.20 കോടി രൂപയ്ക്ക് ടീമിലേക്ക്

4:01 PM, 25 Nov 2024 (IST)

മാർക്കോ യാൻസൻ

മാർക്കോ യാൻസൻ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ

3:55 PM, 25 Nov 2024 (IST)

ഫാഫ് ഡുപ്ലേസി ഡൽഹിയില്‍

ഫാഫ് ഡുപ്ലേസി 2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ

3:54 PM, 25 Nov 2024 (IST)

രണ്ടാം ദിനത്തിന് ‘അൺസോൾഡ്’ തുടക്കം.

രണ്ടാം ദിനത്തിലെ താരലേലത്തിന് ‘അൺസോൾഡ്’ തുടക്കം. കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർ അൺസോൾഡ് കളിക്കാരായി

3:51 PM, 25 Nov 2024 (IST)

ഗുജറാത്ത് ടീമിൽ വാഷിംഗ്ടൺ സുന്ദറും

വാഷിംഗ്ടൺ സുന്ദറിനെ ഗുജറാത്ത് ടൈറ്റൻസ് 3 കോടി 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി

Last Updated : Nov 25, 2024, 8:18 PM IST

ABOUT THE AUTHOR

...view details