ബാഴ്‌സയ്‌ക്കും എസി മിലാനുമെതിരേ തുടര്‍തോല്‍വികള്‍ക്ക് വിജയവഴിയില്‍ തിരിച്ചെത്തിയ റയല്‍ മഡ്രിഡിനെ വേട്ടയാടി പരുക്കുകള്‍. ലാലിഗയില്‍ ഒസാസുനയെ ഏകപക്ഷീയമായ നാലുഗോളിനാണ് റയല്‍ തകര്‍ത്തത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്‍റെ ഹാട്രിക് മികവിലായിരുന്നു വമ്പന്‍ ജയം. സീസണില്‍ വിനീഷ്യസിന്‍റെ രണ്ടാം ഹാട്രിക്കാണിത്.
ഒസാസുനക്കെതിരായ മത്സരത്തിന്‍റെ 20-ാം മിനിറ്റിൽ പരിക്കിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ റോഡ്രിഗോ കാലിന് അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ റയൽ മാഡ്രിഡ് വേഗത്തിൽ താരത്തെ ബെഞ്ചിലേക്ക് മാറ്റി.
തൊട്ടുപിന്നാലെ, എഡർ മിലിറ്റാവോയ്ക്ക് ഗുരുതരമായ കാൽമുട്ടിന് പരിക്കേറ്റു. മാസങ്ങളോളം താരത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് സൂചന. ഒരു റീബൗണ്ട് ചെയ്‌ത പന്ത് ക്ലിയര്‍ ചെയ്യാന്‍ മിലിറ്റോ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കളിയുടെ പകുതി സമയത്ത് വീണ്ടും റയലിന് വീണ്ടും പരുക്കിന്‍റെ പ്രഹരമേറ്റു. ടീം ക്യാപ്റ്റന്‍ ലൂക്കാസ് വാസ്‌ക്വെസിന് കാലിന് പരുക്കേറ്റതിനാല്‍ മത്സരത്തിനിടെ താരം കളംവിട്ടു. ഇതിനകം തന്നെ റയലിന്‍റെ മറ്റു താരങ്ങളായ തിബോട്ട് കോര്‍തോ, ഡാനി കാര്‍വാഹല്‍ തുടങ്ങിയവര്‍ പരുക്കേറ്റ് പുറത്താണ്.