ന്യൂഡൽഹി: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങാൻ ഇനി 20 ദിവസം മാത്രം. എന്നാല്‍ സ്റ്റേഡിയങ്ങളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം ഫെബ്രുവരി 19 ന് കറാച്ചിയില്‍ നടക്കാനിരിക്കെയാണ് പിസിബിയെ വെട്ടിലാക്കിയ പുതിയ റിപ്പോര്‍ട്ടുകള്‍. സമയബന്ധിതമായി നിര്‍മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ലായെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് സ്റ്റേഡിയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുക അസാധ്യമാണ്. ഇത് ടൂർണമെന്‍റിനെ ബാധിക്കുമെന്നാണ് പിസിബിയുടെ ആശങ്ക. 'നവീകരണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല, പക്ഷേ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തിലാണെന്ന് പാകിസ്ഥാൻ പത്രമായ ദൈനിക് ഡോൺ റിപ്പോര്‍ട്ട് ചെയ്‌തു.
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് വേദികളിലായാണ് പാകിസ്ഥാനില്‍ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ഹൈബ്രിഡ് മോഡലിൽ ദുബായിൽ കളിക്കും. അതിനിടെ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി കഴിഞ്ഞ ദിവസം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം പരിശോധിച്ചു. ജനുവരി 31-നകം പുതുക്കിയ ഗ്രൗണ്ടിന്‍റെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Pakistan stadiums' current condition:
— Johns (@JohnyBravo183) January 25, 2025
1st deadline: 31 Dec ❌
2nd deadline: 25 Jan ❌
3rd deadline: 31 Jan (extended)
Final deadline: 5 Feb
25 days left for Champions Trophy ⏳ pic.twitter.com/Y9FJUYmu1d
ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 12 ബില്യൺ പാകിസ്ഥാൻ രൂപയാണ് ചെലവഴിച്ചത്. കൂടാതെ ചാമ്പ്യൻസ് ട്രോഫിയുടെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. എന്നാൽ പുതിയ സ്റ്റേഡിയം പൂർണമായും സജ്ജമാണെന്ന് പിസിബി പ്രഖ്യാപിക്കുന്നത് വരെ ക്രിക്കറ്റ് ലോകത്ത് ആശങ്കയുണ്ടാകും.