ഹൈദരാബാദ്:ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 വിജയകരമായി നടത്തുന്നതിൽ ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. 2008 ജൂലൈ മുതൽ രാഷ്ട്രീയ ബന്ധം വഷളായതിനാൽ ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു. ഇന്ത്യയുൾപ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ എല്ലാ സജ്ജമാണെന്നും ഒരുക്കങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും നഖ്‌വി വ്യക്തമാക്കി.
ഇന്ത്യ പാകിസ്ഥാനിലേക്ക് വരാൻ പിസിബി ചെയർമാൻ അഭ്യർത്ഥിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.ഷെഡ്യൂളിൽ മത്സരങ്ങൾ നടത്തുന്നതിന് സ്റ്റേഡിയങ്ങള്‍ തയ്യാറാക്കുകയാണെന്നും ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.