ഐപിഎൽ മെഗാലേലത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ഋഷഭ് പന്ത് ലക്‌നൗ സൂപ്പർ ജയന്‍റ്‌സിലെത്തി. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്‌നൗ സ്വന്തമാക്കിയത്. വരാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാകും ഋഷഭ് പന്ത്. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ഡല്‍ഹി പന്തിനായി 20.75 കോടിരൂപയ്ക്ക് രംഗത്തെത്തിയെങ്കിലും അതെല്ലാം നിഷ്പ്രഭമാക്കി 27 കോടി രൂപയ്ക്ക് ലക്‌നൗ സ്വന്തമാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് വര്‍ഷത്തെ കരാറിലാണ് ഐപിഎല്‍ 2025 ലേലത്തില്‍ താരങ്ങളെ വിവിധ ടീമുകള്‍ വാങ്ങുന്നത്. റിഷഭ് പന്തിന് ലഭിച്ച 27 കോടി രൂപ മൂന്ന് സീസണുകളിലായാണ് നല്‍കുക. കൂടാതെ പന്തിന് ലഭിച്ച 27 കോടി രൂപയില്‍ 8.1 കോടിരൂപ സര്‍ക്കാരിന് നികുതിയായി ഒടുക്കേണ്ടിവരും. നികുതി കിഴിച്ച് 18.9 കോടിരൂപയായിരിക്കും റിഷഭ് പന്തിന്‍റെ പോക്കറ്റിലെത്തുക.
2024ലെ കണക്കുകൾ പ്രകാരം താരത്തിന്‍റെ ആസ്തി ഏകദേശം 100 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റിന് പുറമെ വിവിധ തരം ബ്രാൻഡുകളിൽ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നു.
ബി.സി.സി.ഐയുടെ എ ഗ്രേഡ് താരമായിരുന്നു പന്തിന് 2022-23 സീസണിൽ അദ്ദേഹത്തിന് 5 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 2022ൽ താരത്തിന് വാഹനാപകടം സംഭവിച്ചു. ഇതേതുടര്‍ന്ന് ക്രിക്കറ്റിൽ ഒരു വർഷത്തോളം താരം വിട്ടുനിന്നു. കഴിഞ്ഞ വർഷം ബി-ഗ്രേഡ് താരമായ പന്തിന് 3 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.
🚨 RISHABH PANT SOLD TO LUCKNOW SUPERGIANTS AT 27CR. 🚨 pic.twitter.com/whwXNTJNUg
— Mufaddal Vohra (@mufaddal_vohra) November 24, 2024
കൂടാതെ ഓരോ ടെസ്റ്റ് മത്സരങ്ങൾക്കും മാച്ച് ഫീയായി 15 ലക്ഷവും ഏകദിനത്തിന് 6 ലക്ഷവും, ടി-20 മത്സരത്തിന് 3 ലക്ഷം രൂപയും പ്രതിഫലം ലഭിക്കുന്നു. പല മികച്ച കമ്പനിയുടെയും ബ്രാൻഡ് അംബാസിഡറാണ് പന്ത്. അഡിഡാസ്, ജെ.എസ്.ഡബ്ല്യു, ഡ്രീം 11, കാഡ്ബറി, സൊമാറ്റോ, റിയൽമി എന്നീ ബ്രാൻഡുകളുമായെല്ലാം താരത്തിന് പങ്കാളിത്തമുണ്ട്.
അതേസമയം ഐപിഎൽ ലേലത്തിൽ എടുത്ത വിദേശ താരങ്ങളും ഇന്ത്യൻ സർക്കാരിന് നികുതി നൽകണം. നികുതി അടച്ച ശേഷമേ ഇവരുടെ ശമ്പളം നൽകൂ എന്നാണ് പറയുന്നത്. 18-ാം ഐപിഎൽ സീസണിൽ ഋഷഭ് പന്ത് ലഖ്‌നൗവിന്‍റെ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷ. പുതിയ അടുത്ത വർഷം മാർച്ച് 14ന് ആരംഭിക്കും.
Also Read: ഐപിഎൽ ലേലത്തില്‍ 'അണ്‍സോള്‍ഡ്'; ടി20യിലെ വേഗമേറിയ സെഞ്ചുറി നേടി ഗുജറാത്ത് താരം ഉർവിൽ പട്ടേൽ