സെഞ്ചൂറിയൻ:സഞ്ജു സാംസണിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം സെഞ്ചൂറിയനില്‍ വച്ചാണ് സഞ്ജുവിന്റെ ബര്‍ത്ത് ഡേ ആഘോഷിച്ചത്. താരങ്ങള്‍ക്കൊപ്പം കോച്ച് വിവിഎസ് ലക്ഷ്മണ് ഉള്‍പ്പടെയുള്ളവരെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി.
നവംബര്‍ 11നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ 30-ാം പിറന്നാള്‍. ഈ ദിവസമായിരുന്നു ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയായ സെന്റ് ജോര്‍ജ്സ് പാര്‍ക്കില്‍ നിന്നും സെഞ്ചൂറിയനിലേക്ക് ടീം പോയത്. ബസ് യാത്രയ്ക്കിടെ താരങ്ങള്‍ ചേര്‍ന്ന് സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
ടീം ഹോട്ടലില്‍ എത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ ബര്‍ത്ത് ഡേ കേക്ക് മുറിച്ച് ടീം അംഗങ്ങള്‍ ആഘോഷമാക്കിയത്. യാത്രയുടെയും യാത്രക്കിടയിലെ പിറന്നാള്‍ ആഘോഷത്തിന്റെയുമെല്ലാം വീഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.