ന്യൂഡല്‍ഹി:ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യന്‍ താരം ദിനേഷ് കാർത്തിക്. എന്നാൽ മുൻ ക്യാപ്റ്റൻ എം.എസ് ധോണിയെ ഉള്‍പ്പെടുത്താത്തത് ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്. മുൻ താരവും നിലവിലെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിനും ഇടം ലഭിച്ചിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ സീനിയർ ടീമിൽ നിന്ന് 5 കളിക്കാരെയാണ് ഡികെ തിരഞ്ഞെടുത്തത്. അതേസമയം 12-ാം താരമായി വെറ്ററൻ സ്‌പിന്നർ ഹർഭജൻ സിങ്ങിന് ഇടം നൽകി.
ഓപ്പണിങ് ബാറ്റ്സ്‌മാൻമാരായി വീരേന്ദർ സെവാഗിനെയും രോഹിത് ശർമ്മയെയും തിരഞ്ഞെടുത്തു. കൂടാതെ രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോലി എന്നിവരും ഡികെ ടീമിന്‍റെ ഭാഗമാണ്. ടീമിൽ ഓൾറൗണ്ടർമാരായി യുവരാജ് സിങ്ങും രവീന്ദ്ര ജഡേജയും ഉള്‍പ്പെട്ടു. രവിചന്ദ്രൻ അശ്വിൻ, അനിൽ കുംബ്ലെ എന്നിവരെ സ്‌പിന്നർമാരായി തിരഞ്ഞെടുത്തപ്പോൾ ജസ്പ്രീത് ബുംറയും സഹീർ ഖാനും ഫാസ്റ്റ് ബൗളർമാരായി ടീമിന്‍റെ ഭാഗമായി.
'ടീമിൽ രണ്ട് ഓൾറൗണ്ടർമാർ ഉണ്ടാകണമെന്ന് ഇതിനിടെ കാർത്തിക് പറഞ്ഞു. അങ്ങനെ ഞാൻ സമാനമായ രണ്ട് കളിക്കാരെ തിരഞ്ഞെടുത്തു. പന്ത്രണ്ടാം താരം ഹർഭജനാണ്. ഗംഭീറിനെ പോലെ വേറെയും നിരവധി താരങ്ങളുണ്ട്. എന്നാൽ 11 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക പ്രയാസമാണ്. അതുകൊണ്ട് എല്ലാ ഫോർമാറ്റുകളിലും ഇത് എന്‍റെ ഏറ്റവും മികച്ച ഇലവനാണിത്.