മുംബൈ: നിലവില്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ വെള്ളപൂശുമെന്ന വമ്പന്‍ പ്രവചനവുമായി മോണ്ടി പനേസര്‍ (Monty Panesar Prediction On India vs England Test Series). ഒലീ പോപ്പും ടോം ഹാര്‍ട്‌ലിയും ഹൈദരാബാദിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാന്‍ സാധിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ അഭിപ്രായപ്പെട്ടു. വിശാഖപട്ടണത്ത് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാനിരിക്കെയാണ് പനേസറിന്‍റെ പ്രതികരണം (India vs England Test Series 2024).
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്‌ക്കെതിരെ 28 റണ്‍സിന്‍റെ ജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. നാലാം ഇന്നിങ്‌സില്‍ 231 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 202 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സ് നേടിയ ഒലീ പോപ്പിന്‍റെയും ഏഴ് വിക്കറ്റെടുത്ത ടോം ഹാര്‍ട്‌ലിയുടെയും പ്രകടനങ്ങളായിരുന്നു മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത് (India vs England 1st Test Result).
'ഒലീ പോപ്പും ടോം ഹാര്‍ട്‌ലിയും ഇതേ പ്രകടനം തുടര്‍ന്നാല്‍ ഇംഗ്ലണ്ടിന് ഉറപ്പായും ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാന്‍ സാധിക്കും. ഹൈദരാബാദില്‍ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ അവര്‍ തോല്‍ക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.