റാഞ്ചി :ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഒഴിവാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും (India vs England 4th Test Day 3 Preview). 7 വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാകും ടീം ഇന്ത്യ മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുക. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് സ്കോറായ 353നേക്കാള്‍ 134 റണ്‍സ് പിന്നിലാണ് ഇന്ത്യ.
58 പന്തില്‍ 30 റണ്‍സുമായി ധ്രുവ് ജുറെല്‍, 72 പന്തില്‍ 17 റണ്‍സുമായി കുല്‍ദീപ് യാദവ് എന്നിവരാണ് ക്രീസില്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെലിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മറുവശത്ത്, മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ വീഴ്‌ത്തി ലീഡ് പിടിക്കാനുള്ള ശ്രമത്തിലാകും ഇംഗ്ലണ്ട്.
ഷൊയ്‌ബ് ബഷീറിന്‍റെ നാല് വിക്കറ്റ് പ്രകടനത്തിന് മുന്നിലായിരുന്നു റാഞ്ചിയില്‍ രണ്ടാം ദിനം ഇന്ത്യ വീണത്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സില്‍ എറിഞ്ഞിടാൻ ഇന്ത്യയ്‌ക്കായി. മറുപടി ബാറ്റിങ്ങിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യ തകര്‍ച്ചയെ നേരിട്ടു.
മൂന്നാം ഓവറില്‍ നായകൻ രോഹിത് ശര്‍മയെ (2) നഷ്‌ടപ്പെട്ടു. ഇംഗ്ലീഷ് പേസറായിരുന്നു ഇന്ത്യൻ നായകനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 50 കടത്തി.