കേരളം

kerala

ETV Bharat / sports

ഇന്ത്യയുടെ നടുവൊടിച്ച് സാന്‍റ്നര്‍; 156 റണ്‍സിന് പുറത്ത്; ന്യൂസീലന്‍ഡിന് 103 റണ്‍സ് ലീഡ്

രണ്ടാം ദിനം ഇന്ത്യയെ ഒന്നാമിന്നിങ്സില്‍ ന്യൂസിലന്‍ഡ് 156 റണ്‍സിന് പുറത്താക്കി. മിച്ചല്‍ സാന്‍റനറുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ വേഗത്തില്‍ പവലിയനിലേക്ക് പറഞ്ഞയച്ചത്.

INDIA VS NEW ZEALAND LIVE MATCH  WASHINGTON SUNDAR  ഇന്ത്യ VS ന്യൂസിലന്‍ഡ്  ഇന്ത്യ VS ന്യൂസിലന്‍ഡ് ടെസ്റ്റ്
വാഷിംഗ്ടൺ സുന്ദർ (AP)

By ETV Bharat Sports Team

Published : 6 hours ago

പൂന: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും പതറി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ കിവീസിന് 103 റണ്‍സ് ലീഡ്. രണ്ടാം ദിനം ഇന്ത്യയെ ഒന്നാമിന്നിങ്സില്‍ ന്യൂസിലന്‍ഡ് 156 റണ്‍സിന് പുറത്താക്കി. മിച്ചല്‍ സാന്‍റനറുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ വേഗത്തില്‍ പവലിയനിലേക്ക് പറഞ്ഞയച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റുമായും ഒരു വിക്കറ്റുമായി ടിം സൗത്തിയും പിന്തുണ നല്‍കി.ഒരു വിക്കറ്റിന് 16 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്.

ക്യാപ്റ്റന്‍ രോഹിതിന്‍റെ വിക്കറ്റായിരുന്നു ഇന്ത്യക്ക് തുടക്കത്തില്‍ നഷ്‌ടമായത്. ടിം സൗത്തിയുടെ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ രോഹിത് ബൗള്‍ഡാവുകയായിരുന്നു. ഇന്ന് ഗില്ലിന്‍റെ (30) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സാന്‍റ്നര്‍ എല്‍.ബിയില്‍ കുരുക്കിയാണ് താരത്തെ മടക്കിയത്. പിന്നാലെ ഒരു റണ്‍സുമായി വിരാട് കോലിയും പുറത്തായി. 30 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഗ്ലെന്‍ ഫിലിപ്‌സാണ് പുറത്താക്കിയത്. വൈകാതെ സ്‌കോര്‍ 84ല്‍ നില്‍ക്കെ ഇന്ത്യയുടെ അഞ്ചാം വിക്കറ്റും വീണു. 18 റണ്‍സെടുത്ത റിഷഭ് പന്തിനെയാണ് നഷ്ടമായത്. തുടര്‍ന്ന് കഴിഞ്ഞ മത്സരത്തിലെ ഹീറോ സര്‍ഫറാസ് ഖാനും കീഴടങ്ങി.11 റണ്‍സെടുത്ത താരത്തെ സാന്‍റ്‌നര്‍ ഒറൗര്‍ക്കെയുടെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ അശ്വിന്‍ (4), അക്ഷര്‍ദീപ് (6), ജസ്‌പ്രീത് ബുംറ (0), എന്നിവരും 18 റണ്‍സോടെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.

സ്‌പിന്നര്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ കളത്തിലിറക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കൂടാതെ ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ കെ.എല്‍ രാഹുലിനെയും മുഹമ്മദ് സിറാജിനെയും പുറത്തിരുത്തി. ശുഭ്‌മാന്‍ ഗില്ലിനും ആകാശ് ദീപിനും ടീമില്‍ ഇടം നല്‍കി.നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയ സുന്ദര്‍ ഏഴു വിക്കറ്റ് വീഴ്ത്തിയാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റുമായി ആര്‍. അശ്വിനും തിളങ്ങി. 76 റണ്‍സെടുത്ത ഡേവണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ്‌സ്‌കോറര്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

രചിന്‍ രവീന്ദ്രയും ന്യൂസീലന്‍ഡിനായി അര്‍ധ സെഞ്ചറി സ്വന്തമാക്കി. 105 പന്തുകളില്‍ താരം 65 റണ്‍സെടുത്തു. മിച്ചല്‍ സാന്‍റ്‌നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാഥം (15) എന്നിവരാണ് കിവീസിന്‍റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Also Read:കൊച്ചിയില്‍ ജയിക്കാന്‍ മഞ്ഞപ്പട; ബെംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍

ABOUT THE AUTHOR

...view details