ന്യൂഡൽഹി:പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. പാക് പടയെ മുഹമ്മദ് റിസ്വാൻ നയിക്കുമ്പോൾ ന്യൂസിലൻഡ് ടീമിനെ മിച്ചൽ സാന്‍റ്‌നറാണ് നയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1996 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നത്. 2017 ലെ ടൂർണമെന്‍റിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ ആദ്യമായി ചാമ്പ്യന്മാരായി. സാം അയൂബ് ഒഴികെയുള്ള എല്ലാ കളിക്കാരും പാകിസ്ഥാൻ ടീമിലുണ്ട്. ന്യൂസിലൻഡ് ടീമില്‍ പരിക്കുമൂലം ഫാസ്റ്റ് ബൗളർമാരായ ബെൻ സിയേഴ്സിനും ലോക്കി ഫെർഗൂസനും എന്നിവര്‍ പുറത്താണ്. ജേക്കബ് ഡഫി, കൈൽ ജാമിസൺ എന്നിവരെ പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാൻ vs ന്യൂസിലൻഡ് നേർക്കുനേർ
ഇരു ടീമുകളും തമ്മിൽ ഇതുവരെ ആകെ 118 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ പാകിസ്ഥാൻ 61 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ന്യൂസിലൻഡ് 53 മത്സരങ്ങളിൽ ജയിച്ചു. ഒരു മത്സരം സമനിലയിലായപ്പോൾ 3 മത്സരങ്ങളുടെ ഫലത്തില്‍ തീരുമാനമായില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ നേർക്കുനേർ
ഇതുവരെ എട്ട് ചാമ്പ്യൻസ് ട്രോഫി സീസണുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഇരുടീമുകളും മൂന്ന് തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ, മൂന്ന് മത്സരങ്ങളിലും പാകിസ്ഥാൻ തോൽവി ഏറ്റുവാങ്ങി.