കേരളം

kerala

ETV Bharat / sports

ആ സ്വാഗ്...! ഇതാണ് ഹാര്‍ദിക്; തരംഗമായി 'നോ ലുക്ക് ഷോട്ട്': വീഡിയോ - Hardik Pandya No Look Shot

ഇന്ത്യ ബംഗ്ലാദേശ് ഒന്നാം ടി20യില്‍ തരംഗമായി ഹാര്‍ദിക് പാണ്ഡ്യയുടെ 'നോ ലുക്ക് ഷോട്ട്'.

INDIA VS BANGLADESH  IND VS BAN 1ST T20I  HARDIK PANDYA VIRAL SHOT  ഹാര്‍ദിക് പാണ്ഡ്യ
Hardik Pandya (IANS)

By ETV Bharat Sports Team

Published : Oct 7, 2024, 1:38 PM IST

ഗ്വാളിയോര്‍:ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യ്‌ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാകുകയാണ് ഇന്ത്യൻ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഗ്വാളിയോറിലെ റണ്‍ചേസിനിടെ പണ്ഡ്യയുടെ ബാറ്റില്‍ നിന്നും പിറന്ന ഒരു നോ ലുക്ക് ഷോട്ടാണ് ആരാധകരുടെ മനം കവരുന്നത്. പാണ്ഡ്യയുടെ സ്വാഗിനെയും ആറ്റിറ്റ്യൂഡിനെയും പ്രശംസിച്ച് നിരവധി പേര്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 128 റണ്‍സിന്‍റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യയ്‌ക്ക് മുന്നിലേക്ക് വച്ചത്. തങ്ങളുടെ ഇന്നിങ്‌സില്‍ 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 116-3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യയും അരങ്ങേറ്റക്കാരൻ നിതീഷ് റെഡ്ഡിയുമാണ് ഈ സമയം ക്രീസിലുണ്ടായിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബംഗ്ലാദേശിന്‍റെ വിശ്വസ്‌തനായ പേസ് ബൗളര്‍ ടസ്‌കിൻ അഹമ്മദാണ് 12-ാം ഓവര്‍ പന്തെറിയാനായെത്തിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് താരത്തിന്‍റെ ആദ്യ പന്ത് നേരിട്ടത്. ലെഗ് ബൈയിലൂടെ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് ഒരു റണ്‍.

അടുത്ത പന്ത് സിംഗിളെടുത്ത് നിതീഷ് കുമാര്‍ ഹാര്‍ദിക്കിന് സ്ട്രൈക്ക് കൈമാറി. തുടര്‍ന്ന് ഓവറിലെ മൂന്നാം പന്തിലായിരുന്നു ഹാര്‍ദിക്കിന്‍റെ വൈറല്‍ ഷോട്ട്. ടസ്‌കിന്‍ എറിഞ്ഞ മൂന്നാം പന്ത് പിന്നിലേക്ക് ഒന്ന് വളഞ്ഞുകൊണ്ട് ഹാര്‍ദിക്ക് അപ്പര്‍ കട്ട് ചെയ്യുകയായിരുന്നു.

വിക്കറ്റ് കീപ്പറിന്‍റെ തലയ്‌ക്ക് മുകളിലൂടെ പന്ത് ബൗണ്ടറിയിലേക്ക് എത്തിയെങ്കിലും ഒരിക്കല്‍പ്പോലും പിന്നിലേക്ക് നോക്കാൻ പാണ്ഡ്യ തയ്യാറായിരുന്നില്ല. പാണ്ഡ്യയുടെ ഈയൊരു ആത്മവിശ്വാസമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഓവറിലെ അടുത്ത പന്തിലും ബൗണ്ടറി നേടിയ പാണ്ഡ്യ അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തിക്കൊണ്ട് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Also Read :സഞ്‌ജു 'ക്ലിക്ക്'; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, വിജയം 49 പന്തുകള്‍ ബാക്കി നിര്‍ത്തി

ABOUT THE AUTHOR

...view details