കേരളം

kerala

ETV Bharat / sports

ചര്‍ച്ചകള്‍ക്ക് വിരാമം; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു - HARDIK PANDYA AND NATASA DIVORCED - HARDIK PANDYA AND NATASA DIVORCED

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഹാർദിക് പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

HARDIK PANDYA  NATASA  ഹാർദിക് പാണ്ഡ്യ വിവാഹമോചനം  ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക്
File Photo: Hardik Pandya (ANI) (ETV Bharat)

By ETV Bharat Kerala Team

Published : Jul 18, 2024, 11:05 PM IST

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്.

'നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം ഞാനും നടാഷയും പരസ്‌പരം വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകാൻ ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ വേർപിരിയൽ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ലതാണെന്നാണ് കരുതുന്നത്' എന്നാണ് ഹാർദിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച ഓരോ നിമിഷവും പരസ്‌പര ബഹുമാനവും നഷ്‌ടപ്പെടുത്തിക്കൊണ്ടുളള ഞങ്ങൾക്കിടയിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു ഇത്. ഞങ്ങളുടെ മകനായ അഗസ്‌ത്യയുടെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും ചേർന്നുകൊണ്ട് കുഞ്ഞിൻ്റെ സന്തോഷത്തിന് വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നതായിരിക്കും. ഏറെ പ്രയാസകരമായ ഈ സമയത്ത് നിങ്ങളുടെ പിന്തുണയും, ഞങ്ങൾക്ക് സ്വകാര്യതയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു'വെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

Also Read:ഭാര്യയുടെ പീഡനം, ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ABOUT THE AUTHOR

...view details