പാതി മലയാളിയായ പതിനാലുകാരി ധിനിധി ദേശിങ്കു ദേശീയ ഗെയിംസില്‍ ഒരു ദേശീയ റെക്കോർഡോടെ സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണം. കർണാടകയ്ക്കായി നീന്തൽക്കുളത്തില്‍ ഇറങ്ങിയ സുവര്‍ണമത്സ്യം പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായിരുന്നു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ വി. ജസിതയുടെയും തമിഴ്നാട് വെല്ലൂർ സ്വദേശി ദേശിങ്കുവിന്‍റേയും ഏക മകളായ ധിനിധിബെംഗളൂരു ഡിആർഡിഒ കേന്ദ്രീയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.
Also Read:ദേശീയ ഗെയിംസില്‍ പൊന്നണിഞ്ഞ് കേരളം; ഭാരോദ്വഹനത്തിൽ സുഫ്‌ന ജാസ്‌മിനിലൂടെ ആദ്യ സ്വര്‍ണം - SUFNA JASMINE WINS FIRST GOLD
വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തില്‍ മത്സരിച്ച ദിനിധി ഗെയിംസ് റെക്കോർഡ് സമയമായ 2 മിനിറ്റ് 3.24 സെക്കൻഡിൽ ഒന്നാമതെത്തുകയായിരുന്നു. നേരത്തെ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ദേശീയ റെക്കോർഡ് 2:07.08 ഗുജറാത്തിൽ 2022ൽ നടന്ന ഗെയിംസിലെ ഹാഷിക രാമചന്ദ്രയുടെ പേരിലായിരുന്നു.
ഡൽഹിയുടെ ഭവ്യ സച്‌ദേവ (2:08.68), മഹാരാഷ്ട്രയുടെ അദിതി സതീഷ് ഹെഗ്‌ഡെ (2:09.74) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. വനിതകളുടെ 100 മീറ്റർ ബട്ടർഫ്‌ളൈയിൽ 1:03.62 സെക്കന്‍റിലാണ് ദിനിധിയുടെ രണ്ടാം സ്വര്‍ണനേട്ടം. നൈഷ ഷെട്ടി (1:04.81) വെള്ളിയും ഒഡീഷയുടെ ശ്രിഷ്‌ടി ഉപാധ്യായ (1:05.20) വെങ്കലവും നേടി.
വനിതകളുടെ 4x100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ നീന വെങ്കിടേഷ്, ശാലിനി ആർ ദീക്ഷിത്, ലതീഷ മന്ദാന, ധിനിധി ദേശിങ്കു എന്നിവരടങ്ങിയ കർണാടക വനിതാ ടീം 4:01.58 സെക്കൻഡിൽ സ്വർണം നേടി. ഗോവയിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ ധിനിധി 7 സ്വർണമാണ് സ്വന്തമാക്കിയത്.