ഹൈദരാബാദ്:പാക്കിസ്ഥാന്‍റെ ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പായി ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഗാരി കിസ്റ്റൺ രാജിവച്ചു. 2024 ഏപ്രിലിൽ രണ്ട് വർഷത്തെ കരാറില്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തെ നിയമിച്ചത്. എന്നാല്‍ പിസിബിമായുള്ള സ്വരചേർച്ചകൾ മൂലമാണ് ഗാരി ടീം വിടുന്നത്.
ഓസ്‌ട്രേലിയയ്ക്കും സിംബാബ്‌വെയ്‌ക്കുമെതിരായ വരാനിരിക്കുന്ന പരമ്പരകൾക്കായുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിലും ടീമിനെ പ്രഖ്യാപിക്കുന്നതിലും കിസ്റ്റൺ പിസിബിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നുവെന്നാണ് പാക് മാധ്യമ റിപ്പോർട്ടുകൾ. ഈ വിള്ളൽ ക്രമേണ വർധിക്കുകയായിരുന്നു. തുടര്‍ന്നാണ് താരം ദേശീയ ടീമുമായി വേർപിരിയാൻ തീരുമാനിച്ചത്.
ഗാരി കിസ്റ്റണ്‍ മുഖ്യ പരിശീലകന്‍റെ റോൾ ഏറ്റെടുത്തതിന് ശേഷം 2024ൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് പ്രധാന അസൈൻമെന്‍റ്. എന്നാല്‍ ഇന്ത്യയ്ക്കും യുഎസ്എയ്ക്കും എതിരായ തോൽവിയോടെ പാകിസ്ഥാൻ ടൂർണമെന്‍റിൽ നിന്ന് നേരത്തെ തന്നെ പുറത്തായി.