പൂനെ: സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റേയും വിരാട് കോലിയുടേയും പരിശീലനത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ടീം ഇതിഹാസ താരം രവി ശാസ്‌ത്രി. ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് രസകരമായ സംഭവം. മത്സരത്തിനിടെ കമന്‍ററി ബോക്‌സിലാണ് താരങ്ങളായ രവി ശാസ്‌ത്രിയും ദിനേഷ് കാർത്തിക്കും ഇരുവരുടേയും നെറ്റ് സെഷനുകളെ കുറിച്ച് സംസാരിച്ചത്.
സച്ചിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുകള്‍ ഉള്ളതുപോലെയാണ് അദ്ദേഹം തന്‍റെ ചെറുപ്പകാലത്ത്, എപ്പോഴും നെറ്റ്‌സില്‍ ബാറ്റ് ചെയ്യും. അത് കഴിഞ്ഞാൽ ഉടനെ ബൗളിങ് ചെയ്യാൻ തുടങ്ങും അല്ലെങ്കിൽ ഫീൽഡിങ് ചെയ്‌തുകൊണ്ടിരിക്കും. അല്‍പം നേരം പോലും വെറുതെയിരിക്കാന്‍ കഴിയില്ല,' ശാസ്ത്രി പറഞ്ഞു. സച്ചിന്‍ ബാറ്റിങ് പ്രാക്ടീസ് കഴിഞ്ഞാൽ, കളിയുടെ മറ്റ് വശങ്ങളിൽ വളരെ ആവേശത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിരാട് കോലി പരിശീലന സെഷൻ രണ്ട് ഭാഗങ്ങളായി മാറ്റാറുണ്ട്. നെറ്റ് ബൗളർമാരെ നേരിടുകയും ഇന്ത്യന്‍ സപ്പോർട്ടിങ് സ്റ്റാഫുമായി പ്രത്യേക സെഷനുകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അദ്ദേഹം ബൗളിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അവര്‍ പറഞ്ഞു.