ചെന്നൈ: മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി വ്യാജ എൻആർഐ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാഥികള്‍ക്കെതിരെ ക്രിമിനൽ നടപടി. തമിഴ്‌നാട്ടിലെ ബിരുദാനന്തര എംബിബിഎസ് മെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനത്തിനായി എംബസി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ച് സ്വാശ്രയ കോളജുകളിൽ അഡ്‌മിഷന് ശ്രമിക്കുകയായിരുന്ന 44 വിദ്യാർഥികളെയാണ് പിടികൂടിയത്.
പിടിക്കപ്പെട്ട 44 പേർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സംഘടനയുടെ അഡ്‌മിഷൻ കമ്മിറ്റി സെക്രട്ടറി അരുണലത അറിയിച്ചു. രേഖകളുടെ ആധികാരികത പരിശോധിച്ചപ്പോൾ, ഈ വർഷം എൻആര്‍എ ഇന്ത്യക്കാർക്കുള്ള സംവരണത്തിന് അപേക്ഷിച്ച ആറ് പേരുടെ എംബസി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബിരുദാനന്തര എംബിബിഎസ് പ്രവേശനത്തിനായി അപേക്ഷിച്ച കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തമിഴ്‌നാട്ടിലെ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സുതാര്യമായാണ് നടത്തുന്നത്. ഇതിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. മെഡിക്കൽ പ്രവേശനത്തിൻ്റെ ഭാഗമായി, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വ്യാജ എൻആർഐ സർട്ടിഫിക്കറ്റ് സമർപ്പിച്ച ആറ് പേരെയും മെഡിക്കൽ കൗൺസിലിങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യരാക്കി. ഇതിൽ മൂന്ന് പേർക്ക് അനുവദിച്ച എംബിബിഎസ് സീറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ആറ് വിദ്യാർഥികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിയമോപദേശം തേടിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിൽ പരാതി നൽകുമെന്നും അരുണലത അറിയിച്ചു.
തമിഴ്‌നാട്ടിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നാല് റൗണ്ട് കൗൺസിലിങ് നടത്തിയതായും പ്രത്യേക ഒഴിവുകളില്‍ ഇനി കൗൺസിലിങ് നടത്തുമെന്നും അരുണലത മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിസംബറില്‍ ക്വാട്ട നൽകുന്ന കോളജുകളിൽ വിദ്യാർഥികൾ പ്രവേശനം നേടണം. ചെന്നൈ സ്റ്റാലിൻ മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരുടെ ക്വാട്ടയും എംബിബിഎസ് കോഴ്‌സിൽ ചേർന്ന വിദ്യാർഥിയുടെ മരണം മൂലം ഒഴിഞ്ഞുകിടക്കുന്ന സീറ്റിലും പ്രവേശനം അനുവദിക്കും. നാല് റൗണ്ട് കൗൺസിലിങ് നടത്തിയിട്ടും ബാക്കിയുള്ള എംബിബിഎസ് സീറ്റുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. അണ്ണൈ മെഡിക്കൽ കോളജിലേക്ക് പ്രത്യേകം അനുവദിച്ച 50 സീറ്റുകളിലേക്കും പ്രവേശനം നടത്തും.