ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം - MAN GOT LIFE IMPRISONMENT

ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

MINOR GIRL RAPE IN PATHANAMTHITTA  പെൺകുട്ടിയെ പീഡിപ്പിച്ചു  പത്തനംതിട്ട പീഡനം  PATHANAMTHITTA RAPE CASE
Raveendran (65) (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 10:47 PM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. പെരുമ്പെട്ടി കോട്ടാങ്ങൽ പാടിമൺ വട്ടകത്തറ രവീന്ദ്രൻ (65) നെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പത്തനംതിട്ട അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി ഡോണി തോമസ് വർഗീസിൻ്റേതാണ് വിധി.

2018 സെപ്റ്റംബർ 30നാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ പ്രതി തൻ്റെ വീട്ടിലെ മുറിയിൽ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ബലാത്സംഗത്തിനിടെ കുതറിയോടാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി അടിച്ചു തള്ളിതാഴെയിടുകയും കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്‌തു.

അന്നത്തെ പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്‌ടർ ബി അനിൽ ആണ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ അനുബന്ധ വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജെയ്‌സൺ മാത്യൂസ് റോഷൻ തോമസ് എന്നിവർ ഹാജരായത്. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.

Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.