ETV Bharat / state

'മുനമ്പം വഖഫ് തര്‍ക്കത്തില്‍ സര്‍ക്കാര്‍ താമസക്കാര്‍ക്കൊപ്പം, വയനാട് ദുരന്ത ധനസഹായത്തില്‍ കേന്ദ്രം കേരളത്തെ പറ്റിച്ചു'; മുഖ്യമന്ത്രി - WAQF LAND DISPUTE PINARAYI

അവിടുത്തെ താമസക്കാരെ ഒഴുപ്പിക്കില്ലെന്നും സര്‍ക്കാരിന്‍റെ നിലപാട് വഖഫ് ബോര്‍ഡിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 10:45 PM IST

കണ്ണൂര്‍: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ആരെയും കുടിയൊഴുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈവശ അവകാശമുള്ള ഒരാളെയും കുടിയൊഴുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അവിടുത്തെ താമസക്കാരെ ഒഴുപ്പിക്കില്ലെന്നും സര്‍ക്കാരിന്‍റെ നിലപാട് വഖഫ് ബോര്‍ഡിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂത്തുപറമ്പ് രക്തസാക്ഷിദിന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയൊഴുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അവിടെയുള്ളവര്‍ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും, ബോര്‍ഡ് ഇക്കാര്യം അംഗീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായ സംരക്ഷണമാണ് അവര്‍ക്ക് നല്‍കുക. സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ നിയമം നോക്കേണ്ടതുണ്ട്, നിയമോപദേശ പ്രകാരം സര്‍ക്കാര്‍ നിലപാട് സ്വീകരിക്കും.

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തും. നിയമപരമായി വിഷയത്തിന്‍റെ മെറിറ്റില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിയമപരമായ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാണ് കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. നികുതി അടയ്‌ക്കാനുള്ള സ്‌റ്റേയ്‌ക്കെതിരെ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനം എടുക്കും.

ഒരു സര്‍ക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യം ഇതാണ്. ഇതിനര്‍ഥം ഒരു വിഭാഗത്തെ ശത്രുവായി കാണുന്നു എന്നല്ല, ഒരു പ്രശ്‌നം ഉണ്ടായാല്‍ സര്‍ക്കാര്‍ എങ്ങനെ യോജിപ്പോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'വയനാട് ദുരന്ത ധനസഹായ പ്രഖ്യാപനം, കേന്ദ്രം കേരളത്തെ പറ്റിച്ചു'

അതേസമയം, വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ചൂരൽ മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നൽകിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ എത്തി വീണ്ടും സഹായം ചോദിച്ചു. ഒന്നും സർക്കാർ ചെയ്‌തില്ല.

ദുരന്ത നിവാരണ നിധിയിൽ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താൽ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കിൽ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാൻ വ്യവസ്ഥ ഇല്ല. കേന്ദ്രം കോടതിയിൽ നൽകിയത് ആളുകളെ പറ്റിക്കുന്ന നിലപാട്. ഇത് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കും.

നേരിട്ട് അറിയിക്കും, ഇതിനായി ദില്ലിയിൽ പോകും. മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: മുനമ്പം വഖഫ് ഭൂമി തർക്കം; ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.