ETV Bharat / state

കാരാട്ട് കുറീസ് തട്ടിപ്പ് കേസിൽ ജീവനക്കാര്‍ സമരത്തിലേക്ക്; സ്ഥാപനങ്ങള്‍ തുറക്കാന്‍ അവസരം ഒരുക്കണമെന്നാവശ്യം - KARATT CURIES CHIT FUND CASE UPDATE

കാരാട്ട് കുറീസിന്‍റെ ഉടമകളെയും തട്ടിപ്പിന് കൂട്ടുനിന്ന സൂപ്പർവൈസർമാരെയും പിടികൂടണമെന്ന് ജീവനക്കാർ. പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ ബുധനാഴ്‌ച നിക്ഷേപകരുമായി ചേര്‍ന്ന് സമരം തുടങ്ങുമെന്നും ജീവനക്കാര്‍ അറിയിച്ചു.

CHIT FUND SCAM CASE MALAPPURAM  EMPLOYEES GO STRIKE KARATT CURIES  കാരാട്ട് കുറീസ് തട്ടിപ്പ് കേസ്  തട്ടിപ്പ് കേസ് കാരാട്ട് മലപ്പുറം
Karatt Curies Employees (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 10:54 PM IST

മലപ്പുറം: നിലമ്പൂരില്‍ അടച്ച് പൂട്ടിയ കാരാട്ട് കുറീസ്, ധനക്ഷേമനിധി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് അവസരം ഒരുക്കണമെന്നും മുങ്ങിയ ഉടമകളേയും തട്ടിപ്പിന് കൂട്ടുനിന്ന സൂപ്പര്‍വൈസര്‍മാരെയും പിടികൂടണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

കാരാട്ട് കുറീസ്‌ ധനക്ഷേമ നിധി സ്ഥാപനത്തിന്‍റെ ഉടമകള്‍ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെയാണ് മുങ്ങിയതെന്നും ഇവരെ അറസ്‌റ്റ് ചെയ്‌താല്‍ ഉടമകള്‍ പുറത്ത് വരുമെന്നും ജീവനക്കാര്‍ പറഞ്ഞു. പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ ബുധനാഴ്‌ച നിക്ഷേപകരുമായി ചേര്‍ന്ന് സമരം തുടങ്ങുമെന്നും ജീവനക്കാര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14 ബ്രാഞ്ചുകളിലെ 172 ഓളം ജീവനക്കാരാണ് നിലമ്പൂരില്‍ സമര പ്രഖ്യാപനം നടത്തിയത്.

കാരാട്ട് കുറീസ് തട്ടിപ്പ് കേസിൽ ജീവനക്കാര്‍ സമരത്തിലേക്ക് (ETV Bharat)

സീരിയല്‍ നടന്‍ ഹരീന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള കാരാട്ട് കുറീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ധനക്ഷേമനിധി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടിയാണ് ഉടമകളായ സന്തോഷും മുബഷിറും മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് 14 ബ്രാഞ്ച് ഓഫിസുകളും പൂട്ടി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഇവര്‍ മുങ്ങിയത്.

സന്തോഷും മുബഷീറും മുങ്ങിയെങ്കിലും സൂപ്പര്‍വൈസര്‍മാരായ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്ത്, അനീഷ് എന്നിവര്‍ ഇപ്പോഴും നാട്ടിലുണ്ട്. സൂപ്പര്‍വൈസര്‍മാർ നിലമ്പൂരിലെ ബ്രാഞ്ച് പൂട്ടി സാധനങ്ങളുമായി കടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരിലാണ് ചിട്ടികള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന് ജീവനക്കാർ വ്യക്തമാക്കി.

പൊലീസ് ഇടപെട്ട് സൂപ്പര്‍വൈസര്‍മാരെ പിടികൂടി അടച്ച് പൂട്ടിയ ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം ഒരുക്കണം. നിഷേപകരുടെ പണം മടക്കി നല്‍കാന്‍ ഇതിലൂടെ സാധിക്കും. സൂപ്പര്‍വൈസര്‍മാര്‍ മുന്നില്‍ നിന്ന് ബ്രാഞ്ചുകള്‍ തുറന്നാല്‍ ജോലി ചെയ്യാന്‍ തയാറാണെന്നും ഇതിലൂടെ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.

മുബഷിറിന്‍റെ ബന്ധു ചുങ്കത്തറ സ്വദേശി പൊലീസ് ഇടപെടല്‍ ഉണ്ടാവാതിരിക്കാന്‍ സ്വാധീനമുപയോഗിച്ച് ശ്രമം നടത്തുന്നുവെന്നും ഇവര്‍ ആരോപിച്ചു. ധനക്ഷേമനിധി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 180 കോടി രൂപ ഉടമകള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഡയറക്‌ടര്‍മാരുടെയും ഉടമകളുടെയും സ്വത്തുക്കള്‍ പിടിച്ചെടുത്തത് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ആവശ്യമായ നടപടികള്‍ക്ക് കോടതിയെ സമീപിക്കുമെന്നും ജീവനക്കാർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുഹസിന, ഹസീന, സുജ അമ്പിളി എന്നീ ഡയറക്‌ടര്‍മാരെ പൊലീസ് ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. കമ്പനിയുടെ ഡിജിഎം അജിത രണ്ട് മാസം മുമ്പ് ലീവെടുത്ത് പോയിരുന്നു. അവരും ഉടമകള്‍ക്ക് ഒത്താശ ചെയ്‌തിരുന്നതായി ജീവനക്കാര്‍ ആരോപിച്ചു.

സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മാത്രം ഇതിനകം 600ലേറെ പരാതികള്‍ നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ പൊലീസ് പരാതികളില്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോകുമ്പോള്‍ എടക്കര പൊലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന കാണിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു. ധനക്ഷേമനിധിയിലേക്കും കാരാട്ട് കൂറിസിലേക്കും ജീവനക്കാരെ നിയമിച്ചപ്പോള്‍ ഡിപ്പോസിറ്റായി പണവും ചെക്കുകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളും വാങ്ങി വച്ചിരുന്നുവെന്നും അതും നഷ്‌ടമായെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

Also Read: കാരാട്ട് കുറീസ് തട്ടിപ്പ് കേസ്; ഡയറക്‌ടറുടെ ബന്ധു വീട്ടില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.