ജിദ്ദ: ഐപിഎല്‍ മെഗാലേലത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവൻഷിയെ (13) സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 1.10 കോടി രൂപയ്‌ക്കാണ് കുട്ടിതാരത്തെ രാജസ്ഥാന്‍ വിളിച്ചെടുത്തത്. ഡല്‍ഹി കാപിറ്റല്‍സും വൈഭവിനായി ഇറങ്ങിയെങ്കിലും വൈഭവിനെ രാജസ്ഥാന്‍ വാങ്ങുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ വൈഭവ് ഇടംപിടിച്ചപ്പോള്‍ തന്നെ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് കൗമാര താരം ലേലത്തിൽ ഇറങ്ങിയത്. 2011ല്‍ ബീഹാറിലാണ് വൈഭവ് ജനിച്ചത്. അച്ഛൻ സഞ്ജീവ് സൂര്യവൻഷി ചെറുപ്രായത്തിൽ തന്നെ മകന്‍റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം മനസ്സിലാക്കുകയും അവനുവേണ്ടി കളിക്കാന്‍ പ്രത്യേക ഗ്രൗണ്ട് ഉണ്ടാക്കിയിരുന്നു. പിന്നാലെ സമസ്‌തിപൂരിലെ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം അണ്ടർ 16 ടീമിലെത്തി. 10 വയസ്സ് മാത്രമേ അന്ന് വൈഭവിന് പ്രായം ഉണ്ടായിരുന്നുള്ളൂ. ബീഹാർ സംസ്ഥാനതല ടൂർണമെന്‍റുകളിലെല്ലാം വൈഭവ് സൂര്യവൻഷി മികച്ച പ്രകടനം നടത്തി ശ്രദ്ദേയനായി.
🚨 13 YEAR OLD VAIBHAV SURYAVANSHI SOLD TO RR AT 1.10CR. 🚨 pic.twitter.com/t6YjJnGdSq
— Mufaddal Vohra (@mufaddal_vohra) November 25, 2024
2024 ല്‍ 12-ാം വയസില്‍ ബിഹാറിനു വേണ്ടി രഞ്ജി ട്രോഫിയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വൈഭവ് അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19 ടെസ്റ്റ് പരമ്പരയില്‍ താരം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ ദുബായില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും വൈഭവ് സൂര്യവൻഷി ഉള്‍പ്പെട്ടിട്ടുണ്ട്.
Welcome to the IPL, Vaibhav Suryavanshi. It's gonna be a hell of a journey 👏🔥 @rajasthanroyals pic.twitter.com/noav1uejxC
— Delhi Capitals (@DelhiCapitals) November 25, 2024
അതേസമയം ഇന്നലെ നടന്ന ലേലത്തില്‍ 72 താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കി. മലയാളി ദേവ്ദത്ത് പടിക്കല്‍, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, പിയൂഷ് ചൗളയടക്കം താരങ്ങളെ ഏറ്റെടുക്കാന്‍ ആരുമില്ലായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ വിലയേറിയ താരമായി ഋഷഭ് പന്ത്. 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സാണ് താരത്തെ സ്വന്തമാക്കിയത്. 26.75 കോടിയുമായി ശ്രേയസ് അയ്യര്‍ രണ്ടാമതെത്തിയപ്പോള്‍ വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് കൊല്‍ക്കത്ത നിലനിര്‍ത്തി.
Also Read: 7 റണ്‍സിന് ഓൾ ഔട്ട്! പുരുഷ ടി20യിൽ ഏറ്റവും കുറഞ്ഞ സ്‌കോറുമായി ഐവറി കോസ്റ്റ്