മുംബൈ: ആരോഗ്യനില വഷളായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി താനെയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കാംബ്ലിയുടെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഇതുവരെ വിശദമായ വിവരങ്ങളൊന്നുമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടുത്തിടെ മദ്യപാനവും പുകവലിയുമെല്ലാം പൂര്‍ണമായും നിര്‍ത്തിയെന്നും താന്‍ വീണ്ടും ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണെന്നും കാംബ്ലി പറഞ്ഞിരുന്നു. കൂടാതെ സമീപ വർഷങ്ങളിൽ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി താരം പോരാടിയിരുന്നു. മൂത്രാശയ പ്രശ്‌നത്തെ തുടർന്ന് ഒരു മാസം മുൻപാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വിനോദ് വെളിപ്പെടുത്തിയിരുന്നു.
വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിൽ കാംബ്ലി 'ഞാൻ മൂത്രാശയ പ്രശ്‌നത്താൽ ബുദ്ധിമുട്ടുകയായിരുന്നു. എന്‍റെ മകളും ഭാര്യയും എന്നെ സഹായിക്കാൻ വന്നു. ഒരു മാസം മുമ്പാണ് ഇത് സംഭവിച്ചത്.ഞാൻ ബോധരഹിതനായി താഴെ വീണപ്പോള്‍ ഡോക്ടർ എന്നോട് അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് താരം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ബാല്യകാല സുഹൃത്തും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമൊത്തുള്ള കാംബ്ലിയുടെ ഒരു വീഡിയോ വൈറലായിരുന്നു. തങ്ങളുടെ ബാല്യകാല പരിശീലകനായ രമാകാന്ത് അച്രേക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത മുംബൈയിലെ ശിവാജി പാർക്കിൽ ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
2013ൽ സച്ചിൻ ടെണ്ടുൽക്കർ തന്‍റെ രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്കായി സാമ്പത്തിക സഹായം നൽകിയതായും കാംബ്ലി പറഞ്ഞു. 9 വർഷത്തെ കരിയറിൽ ഇന്ത്യക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റ് മത്സരങ്ങളും കാംബ്ലി കളിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി 2 ഡബിൾ സെഞ്ച്വറികളും 4 സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
Also Read:ഖേൽരത്ന: ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ശുപാര്‍ശ, മനു ഭാക്കറെ പരിഗണിച്ചില്ല - KHEL RATNA NOMINATION