നാല്‍പതാം വയസിലെ ആദ്യ ഗോളുമായി ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗ് ടൂര്‍ണമെന്‍റില്‍ അല്‍ നസറിനായാണ് താരത്തിന്‍റെ ഗോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ അല്‍ ഫൈഹയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. പിറന്നാൾ ആഘോഷിച്ചതിനു ശേഷമുള്ള ആദ്യ ഗോളും ആഘോഷിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മത്സരത്തിലുടനീളം പൂർണ ആധിപത്യത്തിൽ നിന്നത് അൽ നാസർ തന്നെയായിരുന്നു. ക്ലബിലെ പുതിയ താരമായ ജോണ്‍ ഡുറന്‍ ഇരട്ടഗോളുകള്‍ നേടി അരങ്ങേറ്റം ഗംഭീരമാക്കി. 22-ാം മിനിറ്റില്‍ ഡുറനിലൂടെയാണ് അല്‍ നസര്‍ ആദ്യഗോള്‍ സ്വന്തമാക്കിയത്. ആദ്യപകുതി അല്‍നസറിന് അനുകൂലമായി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 72-ാം മിനിറ്റില്‍ ഡുറനിലൂടെ അല്‍ നസറിന്‍റെ രണ്ടാം ഗോളും പിറന്നതോടെ ടീം ജയം ഉറപ്പിച്ചു.
രണ്ട് മിനിറ്റിന് ശേഷം ക്രിസ്റ്റ്യാനോയും അല്‍ ഫൈഹയുടെ വലകുലുക്കിയതോടെ അല്‍ നസര്‍ മിന്നും ജയം സ്വന്തമാക്കി. താരത്തിന്‍റെ കരിയറിലെ 924-ാം ഗോളാണ് ഇന്നലെ പിറന്നത്.വിജയത്തോടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 19 മത്സരങ്ങളില്‍ 12 വിജയവും 41 പോയിന്‍റുമാണ് അല്‍ നസറിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 18 മത്സരങ്ങളില്‍ നിന്ന് 46 പോയിന്‍റാണ്.