ദോഹ: ഫുട്ബോളിന്‍റെ ആവേശവും ആരവവും നിറച്ച് അറേബ്യൻ ഫുട്‌ബോളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് ഖത്തര്‍ വീണ്ടും വേദിയാകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫിഫ അറബ് കപ്പ് ഫുട്‌ബോൾ ഡിസംബർ ഒന്ന് മുതല്‍ 18 വരെ നടക്കും. അറബ് കപ്പിന് 1963 മുതല്‍ യൂണിയന്‍ ഓഫ് അറബ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആയിരുന്നു നേതൃത്വം നല്‍കിയത്. 2021 മുതല്‍ ഫിഫയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 2021 ലും ഖത്തര്‍ ആണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത്.
2022 ലോകകപ്പിന് മുന്നോടിയായിരുന്നു 2021ല്‍ അറബ് കപ്പ് മത്സരങ്ങൾ നടന്നത്. 2025, 2029, 2033 പതിപ്പുകളിലും ടൂർണമെന്‍റ് വേദിയായി ഖത്തര്‍ തന്നെയാണ് ഒരുങ്ങുന്നത്. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിലാകും മത്സരം.
അറബ് കപ്പിനൊപ്പം നവംബർ 5 മുതൽ നവംബർ 27 വരെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉൾപ്പെടെ മൊത്തം 84 കായിക മത്സരങ്ങൾക്ക് രാജ്യം 2025ല്‍ ആതിഥേയത്വം വഹിക്കും.അറബ് കപ്പ് ചരിത്രത്തില്‍ ഏറ്റവും വിജയകരമായ ടീമാണ് നാല് തവണ കിരീടം നേടിയ ഇറാഖ്.
സൗദി അറേബ്യ രണ്ടുതവണയും ടുണീഷ്യ, മൊറോക്കോ, ഈജിപ്ത്, അൾജീരിയ എന്നിവ ഓരോ തവണയും കിരീടം നേടിയിട്ടുണ്ട്. 2021 പതിപ്പിന്‍റെ ഫൈനലിൽ ടുണീഷ്യയെ തോൽപ്പിച്ച അൾജീരിയ നിലവിലെ ചാമ്പ്യന്മാരാണ്. ഖത്തർ ദേശീയദിനമായ ഡിസംബർ 18 നാണ് കലാശപ്പോരാട്ടം. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ മാർച്ച് 20 ന് ഖത്തർ ഉത്തരകൊറിയയെ നേരിടും.
Also Read:ബംഗ്ലാദേശ് പ്രീമിയർ ലീഗില്‍ വിക്കറ്റ് വേട്ടയില്‍ മിന്നിച്ച് തസ്‌കിൻ അഹമ്മദ് - TASKIN AHMED 7 WICKETS