കേരളം

kerala

ETV Bharat / sports

'ഒരു കളിയെങ്കിലും ജയിക്കണം', പശുവിനെ ബലി നല്‍കി ഈജിപ്‌ത് ഫുട്‌ബോൾ ടീം അധികൃതര്‍ - പശു ബലി

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ടൂര്‍ണമെന്‍റില്‍ ടീം മികച്ച പ്രകടനം നടത്തുന്നതിന് വേണ്ടി പശുവിനെ ബലി നല്‍കി ഈജിപ്‌ത് ഫുട്‌ബോള്‍ അസോസിയേഷന്‍.

Egypt Football Cow Scarify  AFCON Egypt Football Team  ഈജിപ്‌ത് ഫുട്‌ബോള്‍ പശു ബലി  ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്
Egyptian soccer officials sacrifice cow

By ETV Bharat Kerala Team

Published : Jan 27, 2024, 11:32 AM IST

അബിജാന്‍ (ഐവറി കോസ്റ്റ്): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ (Africa Cup Of Nations 2024) ദേശീയ ടീം മികച്ച പ്രകടനം നടത്താന്‍ പശുവിനെ ബലി നല്‍കി ഈജിപ്‌ത് ഫുട്ബോൾ അസോസിയേഷന്‍ അധികൃതര്‍ (Egyptian Soccer Officials Sacrifice Cow). ടീം വക്താവ് മുഹമ്മദ് മുറാദിനെ (Mohamed Morad) ഉദ്ധരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബലി നല്‍കിയ പശുവിന്‍റെ ഇറച്ചി കെയ്‌റോയിലെ ആവശ്യക്കാര്‍ക്ക് തങ്ങള്‍ വിതരണം ചെയ്‌തുവെന്നാണ് മുഹമ്മദ് മുറാദ് വാര്‍ത്ത ഏജന്‍സിയെ അറിയിച്ചത്.

ഈജിപ്‌ത് ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട് ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. നേരത്തെ, 2008ല്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനിടെ ഈജിപ്‌ത് ടീം പശുക്കുട്ടിയെ ബലിദാനം നല്‍കിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. അന്ന് ഘാനയില്‍ വച്ച് നടന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടിയതും ഈജിപ്‌തായിരുന്നു.

അതേസമയം, നിലവില്‍ പുരോഗമിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് ഫുട്‌ബോളില്‍ ആദ്യ ജയത്തിനായുള്ള കാത്തിരിപ്പിലാണ് ഈജിപ്‌ത് ടീം. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍ പിരിയേണ്ടി വന്ന അവര്‍ മൂന്ന് പോയിന്‍റോടെയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ടീമിന്‍റെ മുന്നേറ്റം.

ജനുവരി 29നാണ് ടൂര്‍ണമെന്‍റിലെ നോക്ക് ഔട്ട് മത്സരത്തിനായി ഈജിപ്‌ത് ടീം കളത്തിലിറങ്ങുന്നത്. പ്രീ ക്വാര്‍ട്ടറില്‍ കോംഗോയാണ് ടീമിന്‍റെ എതിരാളികള്‍. പ്രധാന താരങ്ങളുടെ പരിക്കാണ് ഈ മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഈജിപ്‌ത് ദേശീയ ടീമിന്‍റെ പ്രധാന ആശങ്ക.

ABOUT THE AUTHOR

...view details