മെൽബൺ (ഓസ്‌ട്രേലിയ): ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടത്തോടെ 200-ാം വിക്കറ്റ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാലാം ടെസ്റ്റ് മത്സരത്തിലാണ് സ്‌ഫോടനാത്മകമായി ബൗൾ ചെയ്‌ത് ബുംറ ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിലെ മികച്ച സ്‌പെല്ലിലൂടെ മൂന്ന് വമ്പൻ റെക്കോർഡുകളാണ് താരം തന്‍റെ പേരിൽ കുറിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ. ഇന്ത്യയുടെ വലംകൈയ്യൻ ഫാസ്റ്റ് ബൗളർ 8484 പന്തിൽ നിന്നാണ് 200 ടെസ്റ്റ് വിക്കറ്റുകൾ നേടിയത്. ഇതോടെ വഖാർ യൂനിസ്, ഡെയ്ൽ സ്റ്റെയ്ൻ, കാഗിസോ റബാഡ എന്നിവർക്ക് ശേഷം ഏറ്റവും വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ നാലാമത്തെ വേഗമേറിയ ബൗളറായി.
കൂടാതെ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി ബുംറ മാറി. തന്‍റെ 44-ാം ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമെത്തി. അടുത്തിടെ വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ 37 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
ബുംറ 44 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് 50 മത്സരങ്ങളിൽ നിന്നാണ് 200 വിക്കറ്റ് നേട്ടം കൈവരിച്ചത്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ നിതീഷ് കുമാർ റെഡ്ഡിയുടെ കൈകളിൽ എത്തിച്ചാണ് താരം വിക്കറ്റ് നേട്ടം 200 ആക്കിയത്.
ട്രാവിസ് ഹെഡ് (1), മിച്ചൽ മാർഷ് (0), അലക്സ് കാരി (2) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇതിന് മുമ്പ് സാം കോൺസ്റ്റസിനെയും (8) പവലിയനിലെത്തിച്ചിരുന്നു. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 474 റൺസാണ് നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 369 റൺസ് നേടിയപ്പോൾ ആതിഥേയരായ ടീം 105 റൺസിന്‍റെ ലീഡ് നേടി. ഇപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ കംഗാരു പടം 9 വിക്കറ്റിന് 214 റൺസിലാണ് നില്‍ക്കുന്നത്.
Also Read:ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക ചെസ് കിരീടം; ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തവണയും ചാമ്പ്യനായി കൊനേരു ഹംപി - KONERU HUMPY RAPID CHESS TITLE