പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജനുവരി 22ന് ആരംഭിക്കുന്ന പരമ്പരയിൽ 5 ടി20യും 3 ഏകദിന മത്സരങ്ങളുമാണുള്ളത്. എന്നാല്‍ പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഓസീസിനെതിരായ അവസാന ടെസ്റ്റിനിടെ പുറം വേദനയെ തുടർന്നു ചികിത്സ തേടിയ താരം രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല. കൂടാതെ ചാമ്പ്യന്‍സ് ട്രോഫി കൂടി മുന്നിൽ കണ്ടാണ് പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റിലെ നാണംകെട്ട തോല്‍വിയുടെ ക്ഷീണം മാറാന്‍ തന്ത്രങ്ങളൊരുക്കിയാകും ഇന്ത്യ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുക. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടി20 ടീമുമായാകും ഇന്ത്യന്‍ പട ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ഓപ്പണര്‍ റോളില്‍ ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും നടന്ന ടി20 മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. കൂടാതെ മൂന്ന് സെഞ്ച്വറികളാണ് രണ്ട് പരമ്പരയിലുമായി താരം അടിച്ചെടുത്തത്. സഞ്ജുവിനെ കൂടാതെ ഇന്ത്യയുടെ പ്രതീക്ഷയായ മറ്റൊരു താരമാണ് തിലക് വര്‍മ.
ഇത്തവണയും മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ തിലകിന് അവസരം ലഭിച്ചേക്കും.കഴിഞ്ഞ പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. മൂന്നാം നമ്പറില്‍ നിന്ന് സൂര്യകുമാര്‍ പിന്നോട്ടിറങ്ങി തിലകിന് അവസരം നല്‍കിയപ്പോഴാണ് താരം തകര്‍പ്പന്‍ ഫോം പുറത്തെടുത്തത്. എന്നാല്‍ സമീപകാലത്തെ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനങ്ങള്‍ മോശമാണ്.
ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിലൂടെ കരുത്ത് തെളിയിച്ച് സൂര്യക്ക് തിരിച്ചെത്തേണ്ടതായുണ്ട്. ബൗളിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് അര്‍ഷ്ദീപ് സിങ്. ടി20യില്‍ സ്ഥിരതയോടെ വിക്കറ്റ് വീഴ്‌ത്തുന്ന താരമാണ്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നതിനാല്‍ അര്‍ഷ്ദീപിന്‍റെ ബൗളിങ്ങിലാവും ഇന്ത്യ പ്രധാനമായും പ്രതീക്ഷവെക്കുന്നത്.
Also Read:ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11 മുതൽ; ഓസ്‌ട്രേലിയ x ദക്ഷിണാഫ്രിക്ക - WORLD TEST CHAMPIONSHIP FINAL