ചെന്നൈ:ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 ചെന്നൈയില്‍ നടക്കുന്ന ഫോർമുല 4 കാറോട്ട മത്സരത്തിനെതിരേ ബിജെപി കോടതിയില്‍. പരിപാടി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും തമിഴ്‌നാട് കായിക വകുപ്പ് ഒരുക്കുന്നു. ഇതിനിടെയാണ് കാറോട്ടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് വേണ്ടി എഎൻഎസ് പ്രസാദ് മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.
'തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി ജനങ്ങളുടെ വികസനത്തിനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിനോദ കാർ റേസിങ്ങിന് പ്രാധാന്യം നൽകുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. 2014 ൽ അവതരിപ്പിച്ച ഫോർമുല 4 റേസ് മത്സരമാണ്. അത് ഒരു സുരക്ഷിത അടച്ച സമുച്ചയത്തിൽ നടത്തണം. തുറസായ സ്ഥലത്ത് നടത്തരുത്. നേരത്തെ നടത്താന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ സൂചിപ്പിച്ചു.