ലാഗോസ് (നൈജീരിയ):പുരുഷന്മാരുടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമെന്ന റെക്കോര്‍ഡ് ഐവറി കോസ്റ്റിന്‍റെ പേരില്‍ എഴുതി. ഐസിസി ടി20 ലോകകപ്പ് ആഫ്രിക്ക സബ് റീജിയണൽ യോഗ്യതാ റൗണ്ടിൽ നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ 7.3 ഓവറില്‍ വെറും ഏഴ് റണ്‍സിനാണ് ടീം പുറത്തായത്. മത്സരത്തില്‍ നൈജീരിയ 264 റണ്‍സിന് വിജയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏറ്റവും പുതിയ ഐസിസി അംഗമാണ് ഐവറി കോസ്റ്റ്. നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്ക ടി20 സബ് റീജിയണൽ ക്വാളിഫയർ സി ടീം പങ്കെടുക്കുന്ന ആദ്യ ഐസിസി മത്സരമാണ്. നൈജീരിയക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തിനായി ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സെലിം സലാവ് മാറി. ഓപ്പണർ സുലൈമോൻ റൺസെവേ അർധസെഞ്ചുറി നേടിയപ്പോൾ ഐസക് ഒക്‌പെ 65 റൺസുമായി പുറത്തായി.