കേരളം

kerala

ETV Bharat / sports

ഇത്രയും ആഡംബരമോ; അഫ്‌ഗാന്‍ താരം റാഷിദ് ഖാന്‍ വിവാഹിതനായി - Rashid Khan got married

കാബൂളിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഗംഭീര ചടങ്ങോടെയാണ് റാഷിദ് ഖാന്‍റെ വിവാഹം നടന്നത്.

അഫ്‌ഗാന്‍ താരം റാഷിദ് ഖാന്‍  റാഷിദ് ഖാന്‍ വിവാഹിതനായി  RASHID KHAN GOT MARRIED  സ്റ്റാർ ബൗളർ റാഷിദ് ഖാൻ
റാഷിദ് ഖാന്‍ വിവാഹിതനായി (X/@MohammadNabi007)

By ETV Bharat Sports Team

Published : Oct 4, 2024, 3:49 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാൻ സ്റ്റാർ ബൗളർ റാഷിദ് ഖാൻ വിവാഹിതനായി. കാബൂളിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഗംഭീര ചടങ്ങോടെയാണ് വിവാഹം നടന്നത്. അഫ്‌ഗാന്‍ ക്രിക്കറ്റ് ബോർഡ് സിഇഒ നസീബ് ഖാൻ, മുതിർന്ന താരങ്ങളായ മുഹമ്മദ് നബി, മുജീബ് അർ റഹ്മാൻ, അസ്‌മത്തുള്ള ഒമർസായി തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹ മണ്ഡപത്തിന്‍റെയും ആഘോഷങ്ങളുടേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സൽക്കാരം കണ്ണഞ്ചിപ്പിക്കുന്ന ലെെറ്റ് സംവിധാനമടക്കം നിറപ്പകിട്ടാർന്ന ആംഡബര ചടങ്ങോടെയാണ് നടത്തിയത്. അതേസമയം വധുവിന്‍റെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല.

റാഷിദിന്‍റെ മൂന്ന് സഹോദരങ്ങളായ സക്കിയുള്ള, റാസാ ഖാൻ, ആമിർ ഖലീൽ എന്നിവരും ഒരേ സമയം വിവാഹിതരായി. കറുപ്പ് നിറമുള്ള കുർത്തയും മുകളിൽ മെറൂൺ കളർ ജാക്കറ്റും ധരിച്ചാണ് നാലുപേരും വിവാഹത്തിനെത്തിയത്. പരമ്പരാഗത പഷ്‌തൂൺ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ റാഷിദ് പെട്ടെന്ന് വിവാഹവാർത്ത അറിയിച്ചതോടെ ക്രിക്കറ്റ് ആരാധകർ അൽപ്പം അമ്പരന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആരാധകരടക്കം നിരവധി ക്രിക്കറ്റ് താരങ്ങളാണ് റാഷിദിന് ആശംസകൾ നേർന്നിരിക്കുന്നത്. ഒരേ ഒരു കിംഗ് ഖാൻ, റാഷിദ് ഖാൻ എല്ലാ ആശംസകളും, നിങ്ങളുടെ ജീവിതകാലം മുഴുവൻ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് മുതിർന്ന സ്‌പിന്നർ മുഹമ്മദ് നബി പറഞ്ഞു.

നിലവിൽ ലോക ഒന്നാം നമ്പർ ടി20 ബൗളറാണ് റാഷിദ് ഖാൻ. 2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ കഴിഞ്ഞ 9 വർഷത്തിനിടെ ടീമിലെ പ്രധാന താരമായി. ഇതുവരെ 93 ടി20 മത്സരങ്ങളിൽ നിന്ന് 152 വിക്കറ്റും 105 ഏകദിനങ്ങളിൽ നിന്ന് 190 വിക്കറ്റും നേടിയിട്ടുണ്ട്. റാഷിദ് ടെസ്റ്റിൽ അധികം കളിച്ചിരുന്നില്ല. 9 ഇന്നിങ്‌സുകൾ കളിച്ചെങ്കിലും 34 വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മാസം ദുബായിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും സ്‌പിന്നർ റാഷിദ് ഖാൻ തിളങ്ങിയിരുന്നു.

Also Read:ഒരു കളിക്കാരനല്ല, മുഴുവൻ ടീമിനും പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കുമോ..? - Player of the match award

ABOUT THE AUTHOR

...view details