ഹൈദരാബാദ്:ലോകത്തിലെ ഏറ്റവും മികച്ച കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. ടി20, ടി10 തുടങ്ങിയ പുതിയ ഫോർമാറ്റുകൾ അവതരിപ്പിച്ചതോടെ ക്രിക്കറ്റിലേക്കുള്ള പണമൊഴുക്ക് വർധിച്ചു. നിരവധി രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ടി20 ലീഗിൽ ധാരാളം പണവും പ്രതിഫലവും താരങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലാഭവും വരുമാനവുമുള്ള ലീഗാണ്.
ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് നിരവധി കളിക്കാർ ക്രിക്കറ്റിലേക്ക് വരുന്നതും കഠിനാധ്വാനം കൊണ്ട് അവർ കോടീശ്വരന്മാരാകാറുണ്ട്. ഏഷ്യയിൽ ക്രിക്കറ്റിന് വലിയ ജനപ്രീതിയുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ ധാരാളം പ്രശസ്തിയും പണവും സമ്പാദിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, ചില ക്രിക്കറ്റ് കളിക്കാർ ക്രിക്കറ്റ് ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വളരെ സമ്പന്നരായിരുന്നു. സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ ക്രിക്കറ്റിലേക്ക് പ്രവേശിച്ച 5 താരങ്ങളെ പരിചയപ്പെടാം
മുത്തയ്യ മുരളീധരൻ
എക്കാലത്തെയും മികച്ച സ്‌പിന്നറാണ് മുത്തയ്യ. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ താരത്തിന്‍റെ നേട്ടങ്ങള്‍ ഇന്നും ഓർമ്മിക്കപ്പെടുന്നു. വിരമിച്ച് നിരവധി വർഷങ്ങൾക്ക് ശേഷവും മുത്തയ്യയുടെ റെക്കോർഡുകൾ തകർക്കാൻ പലര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിഹാസ സ്‌പിന്നർ സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് പല ആരാധകർക്കും അറിയില്ല. മുരളീധരന്‍റെ പിതാവ് സിന്നസാമി മുത്തയ്യ വിജയകരമായ ബിസ്‌ക്കറ്റ് നിർമ്മാണ ബിസിനസ് നടത്തിയിരുന്നതിനാൽ ക്രിക്കറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് മുരളീധരൻ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. 534 വിക്കറ്റുമായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. എക്കാലത്തെയും മികച്ച സ്പിന്നറായ താരം 1347 അന്താരാഷ്ട്ര വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ്. മുരളീധരനേക്കാൾ 346 വിക്കറ്റ് കുറവോടെ 1001 വിക്കറ്റ് നേടിയ ഷെയ്ൻ വോണാണ് രണ്ടാം സ്ഥാനത്തുള്ളത്.
സൗരവ് ഗാംഗുലി
മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമാണ്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നത്, സൗരവിന്‍റെ പിതാവ് വളരെ വിജയം നേടിയ ഒരു ബിസിനസുകാരനായിരുന്നു, അദ്ദേഹം കൊൽക്കത്തയിൽ പ്രിന്‍റ് ബിസിനസ് നടത്തിയിരുന്നു. കൊൽക്കത്ത രാജകുമാരൻ ക്രിക്കറ്റ് ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു രാജകുമാരനെപ്പോലെ ജീവിച്ചിരുന്നു.