കേരളം

kerala

ETV Bharat / photos

കലോത്സവ വേദിയിലെ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം.. - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 5, 2025, 5:56 PM IST

HSS വിഭാഗം ഒപ്പനയിൽ മത്സരിച്ച കോഴിക്കോട് എളേറ്റിൽ MJHSS ടീം. ചിത്രത്തിൽ- മെഹന്ന, അൻഷിയ അഷറഫ്, അൻഹ ഫാത്തിമ, ഷെമി ബാനു, സിയ ആയിഷ, ഫിദാന, ആയിഷ ലിയ, ദിൽന, ആമിന ദിൽന, അൽമാസ്. (ETV Bharat)
നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടിയ വിശ്വജിത്ത്. ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച് എസ് എസ് വിദ്യാർഥിയാണ്. അച്‌ഛൻ രാജേഷ്, അമ്മ മല്ലിക. (ETV Bharat)
ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ തെഹ്‌സിൻ എസ്. കൊല്ലം ജില്ലയിലെ മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി. (ETV Bharat)
ഹൈസ്‌കൂൾ വിഭാഗം ഓടക്കുഴൽ മത്സരാർഥി ഉദിത് മാധവൻ എ എസ്. മൂന്ന് വർഷമായി ഓടക്കുഴൽ പരിശീലിക്കുന്നു. അച്‌ഛൻ ആദർശ്, അമ്മ അബിന. (ETV Bharat)
ഹൈസ്ക്കൂൾ വിഭാഗം ഓടക്കുഴൽ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച ഗൗതം ദ്രാവിഡ്. എറണാകുളം ജില്ലയിലെ പറവൂർ ഡി ഡി സഭ എച്ച് എസ് എസ് വിദ്യാർഥി. (ETV Bharat)

ABOUT THE AUTHOR

...view details