കേരളം

kerala

ETV Bharat / photos

കലോത്സവ താരങ്ങൾ; മത്സരാർത്ഥികളെ അടുത്തറിയാം.. - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 5:30 PM IST

ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ പങ്കെടുക്കുന്ന മീനാക്ഷി. കോട്ടയം സെൻറ് ആൻസ് സ്‌കൂളിൽ പ്ലസ്‌ടു വിദ്യാർഥിനി. അച്ഛൻ മനേഷ്, അമ്മ ബിന്ദു മനേഷ്. (ETV Bharat)
ഹയർ സെക്കൻഡറി ഭരതനാട്യത്തിൽ മത്സരിക്കുന്ന സാനിയ സന്തോഷ്‌. ആലപ്പുഴയിലെ മറ്റം സെൻറ് ജോൺസ് എച് എസ്എസിൽ +2 വിദ്യാർഥിനി. 13 വർഷമായി നൃത്തം അഭ്യസിക്കുന്നു. അച്‌ഛൻ സന്തോഷ്‌, അമ്മ -ശ്യാമ. (ETV Bharat)
ഹൈസ്‌കൂൾ വിഭാഗം കുച്ചുപ്പുടിയിൽ മത്സരിക്കുന്ന കാർത്തിക കല്യാണി. കഴക്കൂട്ടം GHSS ൽ പത്താം ക്ലാസ് വിദ്യാർഥിനി. അച്‌ഛൻ സുരേഷ്, അമ്മ പ്രസീത. സംസ്ഥാന കലോത്സവത്തിന് ആദ്യം. 10 വർഷം ആയി നൃത്തം അഭ്യസിക്കുന്നു. (ETV Bharat)
ഗവൺമെന്‍റ് ഗേൾസ് ഹൈ സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്‌സിനെ സഹായിക്കുന്ന കൊച്ചു മിടുക്കൻ മുഹമ്മദ്‌ അമൻ. (ETV Bharat)
ഗവൺമെന്‍റ് ഗേൾസ് ഹൈ സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്‌സിനെ സഹായിക്കുന്ന കൊച്ചു മിടുക്കൻ മുഹമ്മദ്‌ അമൻ. (ETV Bharat)

ABOUT THE AUTHOR

...view details