കലോത്സവ വേദിയിൽ ഉരുളെടുത്ത വെള്ളാർമല സ്‌കൂളിലെ കുട്ടികൾ സംഘനൃത്തം അവതരിപ്പിച്ചു. ഉറ്റവരുടെയും ഉടയവരുടെയും കഥ പറഞ്ഞായിരുന്നു അവർ നൃത്തം കളിച്ചത്. 'എന്തെന്നറിഞ്ഞീല്ലതിൻ മുൻപ് തന്നെ സമസ്‌തവും നക്കിത്തുടച്ചു പായുന്നു...' എന്ന വരികളിൽ സ്വന്തം ജീവിതകഥ തന്നെയായിരുന്നു ഇവർ പറഞ്ഞത്. സ്‌കൂള്‍ സ്ഥാപിതമായത് മുതൽ ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട ആ രാത്രിയിലൂടെ കടന്ന് അതിനുശേഷമുള്ള അതിജീവനം കൂടി ഇതിവൃത്തമാക്കിയാണ് കുട്ടികൾ നൃത്തം അവതരിപ്പിച്ചത്. (ETV Bharat)