വാശിയേറിയ ഒപ്പന മത്സരമാണ് ആദ്യ ദിവസം കലോത്സവ വേദിയിൽ അരങ്ങേറിയത്. രണ്ടാം വേദിയായ പെരിയാറിലായിരുന്നു ഒപ്പന മത്സരം. മൈലാഞ്ചിയണിഞ്ഞ കൈകളിൽ ഒപ്പന താളം മുറുകിയപ്പോൾ കാണികളും ആവേശത്തിലായി. തിളങ്ങുന്ന ആടയാഭരണങ്ങളണിഞ്ഞ് കവിളിൽ നാണം തുടുത്ത് നിന്ന മണവാട്ടിമാരും എന്നത്തെയും പോലെ കലാസ്വാദകരുടെ മനം നിറച്ചു. കലോത്സവ വേദിയിലെ ഒപ്പന കാഴ്‌ചകളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)