കേരളം

kerala

ETV Bharat / opinion

മാറുന്ന നേതൃത്വം, രാഷ്‌ട്രീയം; അസ്വസ്ഥരായ അയല്‍ക്കാര്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും? - Indias Troubled Neighbourhood - INDIAS TROUBLED NEIGHBOURHOOD

ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തീര്‍ച്ചയായും ഇന്ത്യയിലും അനുരണനങ്ങള്‍ ഉണ്ടാക്കും. ബംഗ്ലാദേശില്‍ ഒന്നരപതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീനയുടെ വാഴ്‌ചക്കാലം അവസാനിച്ചിരിക്കുന്നു. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളും ഒരു ഭരണമാറ്റത്തിന് സാക്ഷ്യം വഹിച്ചു. കെ പി ശര്‍മ്മ ഒലി രാജ്യത്തിന്‍റെ ഭരണസാരത്ഥ്യം ഏറ്റെടുത്തു. ഈ സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടാക്കാവുന്ന പ്രതിഫലനങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍.

India and Bengladesh  develoments in srilanka  Indian influence in South Asia  ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ സ്വാധീനം
Prime Minister Narendra Modi addressing the Summit of the Future in New York (ANI)

By ETV Bharat Kerala Team

Published : Sep 25, 2024, 2:02 PM IST

ഹസീന സര്‍ക്കാരിനെ പുറത്താക്കുമെന്ന് ഇന്ത്യ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയാനാവില്ലെന്ന പ്രസ്‌താവന ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്ന് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.ധാക്കയിലെ സംഭവവികാസങ്ങളെപ്പറ്റി ഇന്ത്യയ്ക്ക് യാതൊരു സൂചകളുമില്ലായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ആ ഉദ്യോഗസ്ഥന്‍ തള്ളുകയായിരുന്നു.

ഹസീനയും ധാക്കയും:

ധാക്കയിലെ ഈ മാറ്റങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് സൂചനകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ത്ചെയ്യുമായിരുന്നു എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. നമുക്ക് ഒന്നും ചെയ്യാനില്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കുക എന്നതിനപ്പുറം- അദ്ദേഹം വിശദീകരിച്ചു. എന്താല്‍ ഇതിന്‍റെ കാരണങ്ങള്‍ വ്യക്തമായി പറയാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ തങ്ങളുടെ ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട് അധികാരഭ്രഷ്‌ട്രയാക്കപ്പെട്ടപ്പോഴും ഇന്ത്യയ്ക്ക് കാര്യമായ ഭീതിയൊന്നും പ്രത്യക്ഷത്തില്‍ ഇല്ല. ബംഗ്ലാദേശിന് ഇന്ത്യയില്‍ നിന്ന് അകലാന്‍ കഴിയില്ലെന്ന തികഞ്ഞ ആത്മവിശ്വാസമാണ് ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ പ്രകടമാകുന്നത്. സംഘര്‍ഷകാലത്ത് ഇന്ത്യയെ കൂടാതെ ബംഗ്ലാദേശിന് പിടിച്ച് നില്‍ക്കാനാകില്ല. ഇന്ത്യയെക്കാള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന രാജ്യത്തെ ആളോഹരി മൊത്ത ആഭ്യന്തര ഉത്പാദനം നിലനിര്‍ത്തണമെങ്കില്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ നിന്നുള്ള അവശ്യ സാധനങ്ങള്‍ എത്താതെ മറ്റു വഴിയില്ല.

File photo of former Bangladesh Prime Minister Sheikh Hasina (ANI)

ഇതേ പ്രശ്‌നങ്ങള്‍ ബംഗ്ലാദേശിന് പുറമേ ശ്രീലങ്കയിലെയും നേപ്പാളിലെയും സര്‍ക്കാരുകള്‍ക്കും നേരിടേണ്ടി വരും. അദാനിയെക്കൂടി ഉള്‍ക്കൊണ്ടു കൊണ്ടുള്ള സാമ്പത്തിക പരിപാടികള്‍ മാത്രമേ അവര്‍ക്കും ഭാവിയില്‍ ഏറ്റെടുക്കാനും ആലോചിക്കാനും കഴിയുകയുള്ളൂ. ഹസീന സര്‍ക്കാരിന്‍റെ വീഴ്‌ച ദക്ഷിണേഷ്യന്‍ മേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തിന് വലിയ തിരിച്ചടിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇന്ത്യയാണ് മേഖലയിലെ ഏറ്റവും വലിയ സ്വാധീന ശക്തിയെന്ന് പലരും അംഗീകരിക്കുന്നില്ല.

നേപ്പാളും അദാനിയും:

കാഠ്മണ്ഡു 2015ല്‍ ഒരു അനിശ്ചിതത്വത്തിലേക്ക് പോകും വരെ ഇന്ത്യയുടെ സ്വാധീനത്തിലായിരുന്നു. പിന്നീട് ഒലിയുടെ സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന ഉപരോധങ്ങള്‍ കാഠ്മണ്ഡുവിലെ സാധാരണജനങ്ങളില്‍ അസംതൃപ്‌തിയുണ്ടാക്കി. പിന്നീട് കാര്യങ്ങള്‍ ഒരിക്കലും പഴയപടിയായില്ല. രാജ്യത്തെ പ്രശ്‌നങ്ങള്‍ അറിയുന്ന ഓരോ നേപ്പാളിയും അവരെ സ്വാധീനിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലെ ഇന്ത്യയുടെ പേര് പറയും. ചൈനീസ് നയതന്ത്രത്തിനു പിന്നില്‍ എന്തായിരുന്നാലും നേപ്പാള്‍ പല കാര്യങ്ങള്‍ക്കും ബെയ്‌ജിങിനെ തന്നെയാണ് ഉറ്റുനോക്കുന്നത്.

File photo of Prime Minister Narendra Modi meeting Nepal Prime Minister KP Sharma Oli in New York (ANI)

രാജഭരണം അവസാനിച്ച ശേഷം അധികാരത്തിലെത്തിയ മാവോയിസ്‌റ്റുകള്‍ ഇന്ത്യ നേപ്പാളിനെ ഒരു ഹിന്ദു രാഷ്‌ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഭാരതീയ ജനതാപാര്‍ട്ടി, രാഷ്‌ട്രീയ സ്വയം സേവക് സംഘം എന്നിവ ഇവിടെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ കരുതുന്നു. ആര്‍എസ്എസിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നേപ്പാളിലേക്ക് വന്‍ തോതില്‍ പണമെത്തിക്കുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. അമേരിക്കയും ആര്‍എസ്എസിന് എതിരല്ലെന്ന അഭിപ്രായവുമുണ്ട് നേപ്പാളി നേതാക്കള്‍ക്ക്. അതേസമയം കമ്യൂണിസ്‌റ്റ് സര്‍ക്കാരിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇവര്‍ സഹായങ്ങള്‍ നല്‍കുന്നു എന്നാമ് മാവോയിസ്‌റ്റുകള്‍ കരുതുന്നത്. ചൈനയുടെയോ ഇന്ത്യയുടെയോ സഹായമില്ലാതെ അധികാരത്തില്‍ തുടരാന്‍ ആകാത്തത് കൊണ്ട് തന്നെ നേപ്പാളി മാവോയിസ്‌റ്റ് പാര്‍ട്ടിക്ക് അവരുടെ സ്വത്വം നഷ്‌ടമായ സ്ഥിതി ഉണ്ട്. അവരിപ്പോഴും ബെയ്‌ജിങ്ങ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ ആണ് കൂടുതലായും ആശ്രയിക്കുന്നത്. നേപ്പാളിലെ ലുംബിനിയിലും, പൊഖറയിലും ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നുവെന്ന ഒരാരോപണവും ശക്തമാണ്. ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ ഈ വിമാനത്താവളങ്ങളില്‍ രാജ്യാന്തര വിമാനങ്ങള്‍ എത്തുന്നില്ല. അദാനി ഏറ്റെടുത്താല്‍ ഇവരുടെ വ്യോമയാന രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് നേപ്പാള്‍ കരുതുന്നത്.ലുംബിനിയിലേക്കും മറ്റുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് നേപ്പാള്‍ കരുതുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം കാഠ്മണ്ഡു വിമാനത്താവളം ഒരു ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് അതിന് തിളക്കമേറ്റുമെങ്കിലും അദാനി ഗ്രൂപ്പ് ഇന്ത്യന്‍ അയല്‍പ്പക്ക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്നതില്‍ നിര്‍ണായക ശക്തിയാകുന്നത് ഉപഭൂഖണ്ഡത്തിലാകെ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്.

FILE -Marxist lawmaker Anura Kumara Dissanayake waves as he departs the election commission office after winning the Sri Lankan presidential election in Colombo, Sri Lanka (AP)

ദിസനായകെയുടെ ശ്രീലങ്ക:ശ്രീലങ്കയിലും സ്വാതന്ത്ര്യത്തിന് ശേഷം ചരിത്രത്തിലാദ്യമായി ഒരു മാര്‍ക്‌സിസ്‌റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. ശ്രീലങ്കയിലെ പുതിയ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അദാനിയുടെ കാറ്റാടിപ്പാട പദ്ധതി അവസാനിപ്പിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ദിസനായകെ പ്രതിനിധീരിക്കുന്ന ജനത വിമുക്തി പെരുമന(JVP) ഇന്ത്യയ്ക്ക് എതിരായ നിലപാടുകള്‍ കൈക്കൊള്ളുന്ന കക്ഷിയാണ്. ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്ക് കൊണ്ട് തല്ലാന്‍ ശ്രമിച്ച നാവികസേന അംഗത്തിന് ബഹുമതി നല്‍കിയെന്ന ആരോപണം നേരിടുന്നവരാണ് ഈ കക്ഷി. ഇവര്‍ മുന്‍ ശ്രീലങ്കന്‍ സര്‍ക്കാരുകളെ അട്ടിമറിക്കാനും ശ്രമിച്ചിട്ടുള്ളവരാണ്. അടുത്തിടെ ദിസനായകെ ഇന്ത്യ സന്ദര്‍ശിക്കുകയും താന്‍ മാര്‍ക്‌സിസ്‌റ്റ് അല്ലെന്നും ഇന്ത്യയെയും ജനാധിപത്യത്തെയും ശത്രുക്കളായി കാണാത്ത നേപാൾ നേതാക്കളായ പ്രചണ്ഡയെ പോലെയോ ഒലിയെ പോലെയോ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റെ നിരീശ്വരവാദം ഭരണത്തിലും ദേശീയ രാഷ്‌ട്രീയത്തിലും ബുദ്ധ സന്യാസിമാരുടെ ഇടപെടല്‍ കുറയ്ക്കുമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം ദിസനായകെ ബുദ്ധവിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു.

രക്ഷകരായ ഇന്ത്യ: ബംഗ്ലാദേശിനെ പോലെ തന്നെ ശ്രീലങ്കയ്ക്കും തങ്ങളുടെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പിന്തുണയില്ലാതെ പരിഹരിക്കാനാകില്ല. രണ്ട് വര്‍ഷം മുമ്പ് ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ ഇന്ത്യയാണ് അവരുടെ രക്ഷകരായത്. ഇന്ത്യയുടെ ആ സഹായം അവര്‍ മറക്കാന്‍ സാധ്യതയില്ല. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പകരമായി അവരുടെ പരമാധികാരം നഷ്‌ടപ്പെടുത്താന്‍ അവര്‍ തയാറാകില്ല. മഹീന്ദ രജപക്‌സെ ചൈനയില്‍ നിന്നെടുത്ത വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നത് മുതലാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. പുറമെ നിന്നുള്ള പരിസ്ഥിതികള്‍ മൂലം രാജ്യത്തെ വിനോദസഞ്ചാരരംഗം പാടേ തകര്‍ന്നതോടെയാണ് വായ്‌പ തിരിച്ചടവ് മുടങ്ങിയത്. തീര്‍ച്ചയായും അന്നത്തെ ഇന്ത്യയുടെ സഹായത്തില്‍ ദിസനായകെ നന്ദിയുള്ളവനാകുമെങ്കിലും ഒരിക്കലും തന്‍റെ സര്‍ക്കാരിന് മുന്നില്‍ ഇന്ത്യ നിരത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല.

External Affairs Minister S Jaishankar meets Bangladesh Foreign Affairs Adviser Md. Touhid Hossain on UNGA79 sidelines, in New York (ANI)

പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണികള്‍ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ നേരിടുന്ന അയല്‍രാജ്യങ്ങളെ സഹായിക്കുന്നവരാണെന്നൊരു പ്രതീതി സൃഷ്‌ടിക്കാനാണ് ഇന്ത്യയുടെ ശ്രമം. പാകിസ്ഥാനില്‍ അടുത്ത മാസം പതിനഞ്ച്, പതിനാറ് തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.

ഉച്ചകോടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അത് ന്യൂഡല്‍ഹിയുടെ അയല്‍ക്കാരോടുള്ള നയതന്ത്ര സമീപനത്തിലെ നിര്‍ണ്ണായക നീക്കം മാത്രമാകില്ല. അമേരിക്കയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ വില്‍മിങ്ടണില്‍ നടന്ന ക്വാഡ് ഉച്ചകോടിക്ക് ശേഷം ചൈന-റഷ്യ കേന്ദ്രീകൃതമായ ഷാങ്ഹായ് കോര്‍പ്പറേഷന്‍റെ ഉച്ചകോടിയിലും പങ്കെടുക്കുന്നതിലൂടെ തന്ത്രപരമായ സ്വയം ഭരണം എങ്ങിനെ ഫലപ്രദമായി നടപ്പാക്കാമെന്ന വിളംബരം കൂടിയാകും.

(ലേഖനത്തിലെ അഭിപ്രായങ്ങള്‍ ലേഖകന്‍റേതാണ്. ഇവിടെ പ്രകടിപ്പിച്ചിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളല്ല.)

Also Read:ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രി, മൂന്നാമത്തെ വനിത; ഹരിണി അമരസൂര്യ ചുമതലയേറ്റു

ABOUT THE AUTHOR

...view details